
ഒക്ടോബർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബിഗ് സ്‌ക്രീൻ ടെലിവിഷനുകൾക്ക് ആകർഷകമായ ഓഫറുകളുമായി സാംസങ് ഇന്ത്യ. ‘ബിഗ്, ബിഗർ, ബിഗസ്റ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ക്യാമ്പയിനിലൂടെ സാംസങിന്റെ വിഷൻ എ.ഐ. ടിവികൾ വാങ്ങുന്നവർക്ക് 1,59,990 രൂപ വരെ വിലയുള്ള സൗജന്യ സാംസങ് ടിവിയോ 1,10,990 രൂപ വരെ വിലയുള്ള സാംസങ് സൗണ്ട്‌ബാറോ സ്വന്തമാക്കാം. കൂടാതെ 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്‌മെന്റ് സൗകര്യം, മൂന്ന് വർഷത്തെ സമഗ്ര വാറന്റി എന്നിവയും ലഭിക്കും. ഉത്സവകാലത്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ മികച്ച വിനോദാനുഭവം ആസ്വദിക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ചിത്രത്തിന്റെയും ശബ്ദത്തിന്റെയും മികവ് വർധിപ്പിക്കുന്ന എ.ഐ. സാങ്കേതികവിദ്യയും വ്യക്തിഗത കാഴ്ചാനുഭവം ഒരുക്കുന്ന സംവിധാനങ്ങളുമാണ് സാംസങ് വിഷൻ എ.ഐ. ടിവികളുടെ പ്രത്യേകത. 32 ഇഞ്ച് മുതൽ 115 ഇഞ്ച് വരെയുള്ള മോഡലുകൾ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാണ്.
സാംസങിന്റെ ‘മെയ്ഡ് ഫോർ ഇന്ത്യ’ പ്ലസ് ആനുകൂല്യങ്ങളുടെ ഭാഗമായി സാംസങ് ടി.വി. പ്ലസ്, സാംസങ് കെയർ പ്ലസ്, സാംസങ് ആർട്ട് പ്ലസ്, സാംസങ് സൗണ്ട് പ്ലസ്, സാംസങ് ഫിനാൻസ് പ്ലസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. സാംസങ് ടി.വി. പ്ലസ് വഴി 200-ലധികം സൗജന്യ സ്ട്രീമിങ് ചാനലുകൾ ആസ്വദിക്കാം. സാംസങ് ഫിനാൻസ് പ്ലസ് പേപ്പർരഹിതവും സൗകര്യപ്രദവുമായ ധനകാര്യ സേവനങ്ങൾ നൽകുന്നു. സാംസങ് ആർട്ട് സ്റ്റോറിൽ മൂന്ന് മാസത്തെ സൗജന്യ പ്രവേശനവും ഏഴ് വർഷം വരെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡുകളും ലഭ്യമാണ്.
