Home » Blog » kerala Max » ഫാസ്റ്റ്ട്രാക്ക് ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍ വിപണിയിൽ മരവിച്ച സമുദ്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച വാച്ചുകള്‍
Oceanyx_1200x628-Men

കൊച്ചി: തണുത്തുറഞ്ഞ സമുദ്ര പ്രതലങ്ങളുടെ ഘടനയിൽ നിന്നും നിറങ്ങളിൽ നിന്നും രൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച പുതിയ ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍ ഫാസ്റ്റ്ട്രാക്ക് വിപണിയിലവതരിപ്പിച്ചു. ബ്രാൻഡിന്‍റെ ഓഷ്യാനിക്‌സ് കളക്ഷനിൽ പെടുന്ന ഈ പുതിയ വാച്ചുകള്‍, ജെൻ സി തലമുറയുടെ വ്യക്തിത്വത്തെയും അവരുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളെയും അടയാളപ്പെടുത്തുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള 14 വാച്ചുകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ഐസി ബ്ലൂ, ഡീപ്പ് ഓഷ്യൻ ഗ്രീൻ, ബ്ലാക്ക്, ഗൺമെറ്റൽ, സിൽവർ, റോസ് ഗോൾഡ് തുടങ്ങിയ നിറങ്ങളുടെ ആകർഷകമായ സമന്വയമാണ് ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍ക്ക് നൽകിയിരിക്കുന്നത്. തണുത്തുറഞ്ഞ ജലോപരിതലത്തിലെ വിള്ളലുകളിൽ നിന്നും മറ്റ് രൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ലെയേർഡ് ഡയലുകളും ടെക്സ്ചേർഡ് ഫിനിഷുകളും മറ്റ് സൂക്ഷ്‌മമായ ഡിസൈനുകളും തയ്യാറാക്കിയിട്ടുള്ളത്.

മെറ്റൽ ബ്രേസ്‌ലെറ്റുകൾ, ലെതർ സ്ട്രാപ്പുകൾ, സിലിക്കൺ സ്‌റ്റൈലുകൾ എന്നിവയ്ക്കൊപ്പം ലഭ്യമാക്കിയിരിക്കുന്ന ഈ വാച്ചുകള്‍, ആധുനിക ശൈലിയും വൈവിധ്യമാർന്ന രൂപഭംഗിയും കോർത്തിണക്കി ഉപഭോക്താക്കളുടെ വ്യത്യസ്‌തമായ അഭിരുചികൾക്ക് അനുയോജ്യമായി നിർമ്മിച്ചവയാണ്.

3,995 രൂപ മുതൽ 7,095 രൂപ വരെ വിലയുള്ള ഓഷ്യാനിക്‌സ് പോളാർ എഡിഷൻ വാച്ചുകള്‍ ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും fastrack.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *