Home » Blog » kerala Max » ചാർമിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടൽ’ ചിത്രീകരണം പുരോഗമിക്കുന്നു
InShot_20261014_142732273.jpg

– മലയാള സിനിമയിലേക്കുള്ള നടി ചാർമിളയുടെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്നു

ഫില്മിവേയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘തേടലി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിന്ദു കെ.എസ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രവീൺ കുമാർ തിരക്കഥയൊരുക്കുമ്പോൾ അഭിജിത്ത് നൂറാണിയാണ് സംവിധാനം നിർവഹിക്കുന്നത്.

‘ധനം’, ‘കേളി’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചാർമിള ക്രിസ്റ്റീനയുടെ മടങ്ങിവരവ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അഭിനയമികവിലൂടെ ശ്രദ്ധ നേടിയ താരം ഏറെ നാളുകൾക്കുശേഷം വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ‘തേടൽ’ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

മീര നായരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ബിഗ് ബോസ് താരമായ രജിത് കുമാർ, പ്രേംജിത് ഉണ്ണിത്താൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫില്മിവേയുടെ ബാനറിൽ ഒരുങ്ങുന്ന ‘തേടലി’ന്റെ പ്രമേയം, മറ്റ് അണിയറവിശേഷങ്ങൾ, റിലീസ് തീയതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *