Home » Blog » Kerala » ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും കോടതി അംഗീകരിച്ചു; CMRL കസിലെ സുപ്രീം കോടതി ഉത്തരവില്‍ M V ഗോവിന്ദൻ
mv_govindan-9 (1)

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസിലെ സുപ്രീം കോടതി വിധിയെ നിയമവാഴ്ച ഉയര്‍ത്തിപിടിക്കുന്ന ഉത്തരവായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് പിണറായിക്കെതിരെ കെട്ടിച്ചമക്കാന്‍ ശ്രമിച്ച കേസാണ്. ഇത് രാഷ്ട്രീയമാണെന്ന് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വളരെ ആവേശകരമായ വിധിയാണ് വന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നു. എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തില്‍ ആണ് ഉടന്‍ എഫ്‌ഐആറുമായി മുന്നോട്ട് പോയത്. തങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും അംഗീകരിക്കുന്ന വിധി ആണ് സുപ്രീം കോടതിയില്‍ നിന്ന് വന്നത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇഡി – വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവെന്ന് സിപിഐഎം നേതാവ് പി രാജീവും പ്രതികരിച്ചു. ഹൈക്കോടതിയില്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സുപ്രീം കോടതി ശരിവച്ചു. വളരെ കൃത്യമായി ഉന്നതനീതിപീഠം കാര്യങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കേണ്ടത് ആയിരുന്നെന്നും രാജീവ് ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് വിധി വന്ന ഉടന്‍ തന്നെ തിരക്കിട്ട് സര്‍ക്കാര്‍ ഇടപെട്ടു. തങ്ങള്‍ ഇച്ഛിച്ചത് കിട്ടി എന്ന രീതിയില്‍ ആയിരുന്നു തിടുക്കം. സര്‍ക്കാരിന്റെ തിടുക്കം ദേശീയതലത്തിലെ കോണ്‍ഗ്രസ്സിന്റെ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. അന്വേഷണം സ്റ്റേ ചെയ്തതോടെ എഫ്‌ഐആര്‍ ഇല്ലാതാവും. അപ്പോള്‍ ഇസിഐആറിനും സാധുത ഇല്ലാതാവും. എന്നിട്ടും ഇഡി വരികയാണെങ്കില്‍ പിന്നിലെ രാഷ്ട്രീയം വ്യക്തമല്ലേ എന്നും രാജീവ് ചോദിച്ചു.സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. സര്‍ക്കാര്‍ അപ്പീല്‍ പോവണം ആയിരുന്നെന്നും എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും ഐസക്ക് ചൂണ്ടിക്കട്ടി.

Leave a Reply

Your email address will not be published. Required fields are marked *