
ന്യൂഡൽഹി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം. സിഎംആര്‍എല്‍ കേസിലെയും മുഹമ്മദ് റിയാസിനും വീണ ടിക്കും എതിരായ ഹവാല ഇടപാടിലെയും വിജിലൻസ് അന്വേഷണം തടഞ്ഞു. ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. പിണറായി വിജയനെ കേള്‍ക്കാതെ തീരുമാനമെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.
കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്ത സർക്കാരിനെയും സുപ്രീംകോടതി വിമർശിച്ചു. അതിവേഗം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തതിന് കോടതി പരിഹസിച്ചു. ഇ ഡി കത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആർ രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡി വാദം തള്ളി. അപ്പീല്‍ ഡിവിഷന് ബെഞ്ച് മെറിറ്റില്‍ പരിഗണിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
