Home » Blog » kerala Max » ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026ന് റെക്കോർഡ് തുടക്കം; ഉൽപ്പന്ന ഓർഡറുകളിൽ 100 ശതമാനത്തിലധികം വളർച്ച
IMG-20261012-WA0023

കൊച്ചി: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026ന് റെക്കോർഡ് തുടക്കം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോക്താക്കൾ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ എല്ലാ പിൻകോഡുകളിൽ നിന്നും സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് ഓർഡറുകൾ ലഭിച്ചു.

വിൽപ്പനക്കാരും ബ്രാൻഡുകളും വാഗ്ദാനം ചെയ്യുന്ന ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് ഈ ഉത്സവകാല വിൽപ്പനയിൽ വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഓഫറുകൾ ലഭ്യമാണ്. രണ്ട് ഉപഭോക്താക്കളിൽ ഒരാൾ ഇഎംഐ സൗകര്യം ഉപയോഗിച്ചപ്പോൾ വാങ്ങിയ ഓരോ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നിന് ക്യാഷ്ബാക്ക് ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രൈം അംഗങ്ങൾ 100 ശതമാനത്തിലധികം അധിക ലാഭം നേടി.

ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചു. ആമസോൺ നൗ സേവനം ലഭ്യമായ 120ലധികം നഗരങ്ങളിൽ രണ്ട് ഉൽപ്പന്നങ്ങളിൽ ഒന്ന് മിനിറ്റുകൾക്കുള്ളിൽ വിതരണം ചെയ്തു.

ഉപഭോക്തൃ പങ്കാളിത്തം, ഓർഡറുകളുടെ എണ്ണം, വിതരണ വേഗത എന്നിവയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് ഉത്സവകാല വിൽപ്പന പ്രതീക്ഷകളെ മറികടന്നതായി ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു. ബാങ്ക് ഓഫറുകൾ, പഴയ ഉൽപ്പന്നങ്ങൾ കൈമാറുമ്പോഴുള്ള ആനുകൂല്യങ്ങൾ, പലിശരഹിത ഇഎംഐ, ആമസോൺ പേ ലേറ്റർ തുടങ്ങിയ പദ്ധതികൾ ഉൽപ്പന്നങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്മാർട്ട്‌ഫോണുകളുടെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വിഭാഗത്തിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ചു. മാക്ബുക്ക് നിയോയുടെ വിൽപ്പന സാധാരണ ദിവസത്തേക്കാൾ 65 മടങ്ങായി ഉയർന്നു. ഗൃഹവിനോദ ഉൽപ്പന്നങ്ങളുടെ വിൽപ്പന സാധാരണ ദിവസത്തേക്കാൾ 77 മടങ്ങ് വർധിച്ചു. വിറ്റഴിച്ച ടെലിവിഷനുകളിൽ 55 ഇഞ്ചും അതിൽ കൂടുതലുമുള്ളവയുടെ പങ്ക് 65 ശതമാനമായിരുന്നു.

ഫാഷൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന സാധാരണ ദിവസത്തേക്കാൾ ഏഴുമടങ്ങായി ഉയർന്നു. ഓരോ മണിക്കൂറിലും 1,500ലധികം ജീൻസുകൾ വിറ്റു. സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളുടെ വിൽപ്പന നാലുമടങ്ങായും പുരുഷന്മാരുടെ ഷർട്ടുകളുടെയും ടി-ഷർട്ടുകളുടെയും വിൽപ്പന അഞ്ചുമടങ്ങായും വർധിച്ചു.

ആദ്യ 12 മണിക്കൂറിൽ ആമസോൺ വഴി വാങ്ങിയ ഓരോ നാല് ഉൽപ്പന്നങ്ങളിൽ ഒന്നും സൗന്ദര്യവർധക ഉൽപ്പന്നമായിരുന്നു. പ്രീമിയം ചർമ-മുടി സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിൽപ്പന സാധാരണ ദിവസത്തേക്കാൾ അഞ്ചുമടങ്ങായി ഉയർന്നപ്പോൾ കൊറിയൻ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന നാലുമടങ്ങായി വർധിച്ചു.

അടുക്കള, ഗൃഹോപകരണ വിഭാഗങ്ങളിലും മികച്ച വളർച്ച രേഖപ്പെടുത്തി. എയർ ഫ്രയറുകളുടെയും എയർ പ്യൂരിഫയറുകളുടെയും വിൽപ്പന സാധാരണ ദിവസത്തേക്കാൾ 30 മടങ്ങായി ഉയർന്നു. ജ്യൂസറുകളുടെ വിൽപ്പന 23 മടങ്ങും എസ്പ്രസ്സോ മെഷീനുകളുടെ വിൽപ്പന 16 മടങ്ങും വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *