Home » Blog » kerala Max » ഇന്‍ഡിഗോ ‘ഗ്രേറ്റ് കണക്ഷന്‍സ് സെയില്‍’ ആരംഭിച്ചു
IMG-20260915-WA0000

കൊച്ചി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ കണക്റ്റിംഗ് ഫ്‌ളൈറ്റുകള്‍ക്ക് പ്രത്യേക നിരക്കുകളും അനുബന്ധ സേവനങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളും നല്‍കുന്ന ഗ്രേറ്റ് കണക്ഷന്‍സ് സെയില്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് 3,999 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 8,999 രൂപ മുതലുമുള്ള നിരക്കുകളില്‍ വണ്‍-വേ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ പ്രത്യേക നിരക്കുകള്‍ക്ക് പുറമേ, ഇന്‍ഡിഗോ വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോള്‍ 199 രൂപ മുതല്‍ ലഭിക്കുന്ന ഇന്‍ഡിഗോ സ്വിച്ച്, 49 രൂപ മുതല്‍ ലഭിക്കുന്ന 6ഇ ഫെയര്‍ ഹോള്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത ആഡ്-ഓണ്‍ സേവനങ്ങള്‍ക്കും, ട്രാവല്‍ പാര്‍ട്ണര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ചാനലുകളിലും 299 രൂപ മുതല്‍ ലഭിക്കുന്ന ഫാസ്റ്റ് ഫോര്‍വേഡിനും ഇന്‍ഡിഗോ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്‍ഡിഗോ വെബ്‌സൈറ്റ് (www.goindigo.in), മൊബൈല്‍ ആപ്ലിക്കേഷന്‍, എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ 6എസ്‌കായി, ഇന്‍ഡിഗോ വാട്ട്‌സ്ആപ്പ് (+91 70651 45858) എന്നിവയിലൂടെയും, കൂടാതെ തിരഞ്ഞെടുത്ത ട്രാവല്‍ പാര്‍ട്ണര്‍ വെബ്‌സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *