Home » Blog » kerala Max » തിരുവോണം – ഗുരു ജയന്തി ദിനങ്ങളിൽ മദ്യശാലകൾ അടച്ചിടണം: കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി

കൊച്ചി: തിരുവോണ നാളിലും നാലാം ഓണത്തോടൊപ്പം ശ്രീ നാരായണ ഗുരു ജയന്തിയും ആചരിക്കുന്ന സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും, ബാറുകളും, കള്ളുഷാപ്പുകളും അടച്ചിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.

തിരുവോണം കേരളത്തിൻ്റെ പ്രധാനപ്പെട്ട സാംസ്കാരിക ആഘോഷമാണ് കുടുംബങ്ങൾ ഒത്തുചേരുന്ന ഈ ദിനത്തിൽ മദ്യവിൽപ്പന ഒഴിവാക്കുന്നത് സമൂഹത്തിൻ്റെ ആരോഗ്യത്തിനും കുടുംബ സൗഹാ ർദ്ദത്തിനും ഏറെ ഗുണകരമാകുമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
ഓണം – ഗുരു ജയന്തി ആഘോഷങ്ങൾ മദ്യരഹിതവും സമാധാനപരവുമായി നടത്താൻ സർക്കാർ അടിയന്തരമായി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *