Home » Blog » kerala Max » ബെസ്റ്റ് കണ്ണാ ബെസ്റ്റ്’: ഇനി ചിറക്കൽ ശ്രീഹരിയുടെ വരവും ഉറപ്പിച്ച് മോഹൻലാൽ….
IMG-20260823-WA0027

ചിത്രത്തിൻ്റെ റീ-റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ദേവദൂതന്‍, ഛോട്ടാ മുംബൈ, സമ്മർ ഇൻ ബത്ലഹേം, കിരീടം ഒക്കെ രണ്ടാം വരവില്‍ ആഘോഷിക്കപ്പെട്ട മോഹന്‍ലാല്‍ സിനിമകളാണ്. ഇപ്പോഴിതാ ഇതുവരെ ഒരു റീ റിലീസിനും ലഭിക്കാത്ത ഓളം തീർക്കാൻ ഒരുങ്ങുകയാണ് മോഹന്‍ലാലിന്റെ ചന്ദ്രോത്സവം. 21 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് സിനിമകളൊരുക്കിയ മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെ സ്ലോ ബേണര്‍ കള്‍ട്ട് ക്ലാസിക് ചിത്രമാണ് ചന്ദ്രോല്‍സവം. ഒരിക്കലെങ്കിലും ചന്ദ്രോത്സവത്തിലെ ഡയലോഗുകള്‍ ജീവിതത്തില്‍ പറയാത്തവരുണ്ടാകില്ല. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് തന്നെയാണ്.

പ്രമേയത്തിലും അവതരണത്തിലുമൊക്കെ തിളങ്ങിയിട്ടും ബോക്‌സോഫീസിൽ ചിറയ്ക്കല്‍ ശ്രീഹരിയായി മോഹന്‍ലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്. മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, പൊന്‍മുളം തണ്ടില്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗര്‍-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മീന, രഞ്ജിത്ത്, മുരളീ മേനോൻ, സായി കുമാർ, സ്ഫടികം ജോർജ്ജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി. കെ ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണീഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി.പി മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി വി ദേവ്, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജശ്രീ സന്തോഷ്; ഛായാഗ്രഹണം: അളഗപ്പൻ എൻ; എഡിറ്റർ: എൽ. ഭൂമിനാഥൻ; സംഗീതം: വിദ്യാസാഗർ; ഗാനരചന: ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം: സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ: ആന്റോ ജോസഫ്; മേക്കപ്പ്: പി.വി. ശങ്കർ; വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി: ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ: എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ്: അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ്: ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ്: അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ്: കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ്: ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ്: ശബരി ശങ്കർ; പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *