കൊച്ചി: സ്ത്രീകളുടെ ആർത്തവ ശുചിത്വ ആവശ്യങ്ങൾ കൂടുതൽ സൗകര്യപ്രദമായി നിറവേറ്റുന്നതിനായി സ്റ്റേഫ്രീ പുതിയ സ്റ്റേഫ്രീ എക്സ്പർട്ട് എക്‌സ്‌എൽ സാനിറ്ററി നാപ്കിൻ അവതരിപ്പിച്ചു. മികച്ച ആഗിരണം ഉറപ്പാക്കുന്ന ജെൽ ലോക്ക് പോക്കറ്റുകൾ, മൃദുവും വായു സഞ്ചാരമുള്ള എയർ സോഫ്റ്റ് കവർ, എളുപ്പത്തിൽ കൈയിൽ കരുതാനും ഉപയോഗശേഷം ഉപേക്ഷിക്കാനുമായി പോക്കറ്റിൽ ഒതുങ്ങുന്ന വ്യക്തിഗത റാപ്പർ എന്നിവയാണ് ഉൽപ്പന്നത്തിന്റെ പ്രധാന സവിശേഷതകൾ. 6, 18, 40 നാപ്കിനുകൾ അടങ്ങിയ പായ്ക്കുകളിൽ ലഭ്യമായ ഈ ഉൽപ്പന്നത്തിന്റെ 6 യൂണിറ്റ് പായ്ക്കിന് 48 രൂപയാണ് വില. രാജ്യത്തെ റീട്ടെയിൽ, ഫാർമസി, ഇ-കൊമേഴ്‌സ്, ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ഉൽപ്പന്നം ലഭ്യമാണ്.
