തിരുവനന്തപുരം: ടെക്നോപാർക്ക് റോട്ടറി ക്ലബ്ബിന്റെ 2026 – 27 വർഷത്തെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ടോണി ജോസഫ് (ഡയറക്ടർ കായ്സെമി കൺട്രോൾ സിസ്റ്റംസ് ആൻഡ് സി.ഒ.ഒ എജന്റീവ് -എക്സ്) ആണ് ടെക്നോപാർക്ക് റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റ്. ഫിന്നി ജെയിംസ് (സി.ഒ.ഒ ക്വഡൻസ് ടെക്നോളജീസ്) സെക്രട്ടറിയായും ബോബി .ജെ (എം.ഡി റിവറി ഗ്ലോബൽ) ട്രഷററായും ചുമതലയേറ്റെടുത്തു.
ടെക്നോപാർക്ക് റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ എം.ഡി ഹരിപ്രസാദ് കൃഷ്ണപിള്ള, റോട്ടറി അസിസ്റ്റന്റ് ഗവർണർ ശിവപ്രസാദ് എസ്.യു, റോട്ടറി ഡിസ്ട്രിക്റ്റ് സർവീസ് പ്രൊജക്ട്സ് ചെയർമാൻ ജി. മണികൺഠൻ നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ രണ്ട് സി.എസ്.ആർ പദ്ധതികൾ നടപ്പാക്കി.
ഫോട്ടോ ക്യാപ്ഷൻ: ടെക്നോപാർക്ക് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടോണി ജോസഫ്, സെക്രട്ടറി ഫിന്നി ജെയിംസ്, ട്രഷറർ ബോബി .ജെ
