Home » Blog » Kerala » മയക്കുമരുന്ന് നല്‍കി ക്രൂരപീഡനങ്ങള്‍; മോഡലിംഗിന്റെ മറവില്‍ നടന്നതെല്ലാം ഞെട്ടിക്കുന്നത്
sex racket

മോഡലിംഗ് എന്ന പേരില്‍ ഗള്‍ഫില്‍ എത്തിച്ച യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍. മദ്യത്തിലും വെള്ളത്തിലും വരെ മയക്കുമരുന്ന് നല്‍കി ബോധഹീനയാക്കിയ ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കി എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എതിര്‍ത്തപ്പോഴൊക്കെ ക്രൂരമായി ഇവര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും യുവതി പറയുന്നു. യുവതികളെ വിദേശത്ത് എത്തിച്ച് പീഡിപ്പിച്ചതിന് പിന്നിൽ രാജ്യന്തര ബന്ധമുള്ള സെക്‌സ് റാക്കറ്റുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വൻ റാക്കറ്റ് തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

മോഡലിംഗ് മത്സരത്തില്‍ പങ്കെടുപ്പിക്കാം എന്ന് പറഞ്ഞാണ് യുവതിയെ ദുബായില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോഴാണ് സെക്സ് റാക്കറ്റിന്‍റെ കയ്യിലാണ് എത്തിയത് എന്ന് യുവതീ മനസിലാക്കിയത്, പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണ്. വീട്ടിലേക്ക് പോലും നഗ്നദൃശ്യങ്ങള്‍ അയച്ചു നല്‍കി. കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.വിസയ്ക്ക് ആയി നാല് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. നേരിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയും. യുവതി പറയുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് മോഡലിങ് ഷോയ്ക്ക് കൊണ്ടുപോയത്. വിദേശത്ത് എത്തിയതോടെ ഭീഷണി തുടങ്ങി. സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു. , ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത് എന്നാണ് വെളിയില്‍ വരുന്ന വിവരം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള അലീനയാണ് ഭീഷണിപ്പെടുത്തിയത്. ഗുണ്ട നേതാവിന്റെ പെണ്‍ സുഹൃത്താണ് അലീന. മോഡലിങ് ജോലിയാണ് ഇവര്‍ യുവതികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ദുബായില്‍ എത്തിച്ചാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഹോട്ടല്‍ മുറിയിലേക്കാണ്. മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കും. പലര്‍ക്കും കാഴ്ചവയ്ക്കും. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാട്ടി ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതാണ് സംഘം ചെയ്തുകൊണ്ടിരുന്നത്.

നിലവില്‍ മൂന്നു യുവതികള്‍ അറസ്റ്റിലാണ്. യുവതി പരാതിയില്‍ പറഞ്ഞ സിന്ധുവിനെ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അലീന നേരത്തേയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും അലീന പ്രതിയാണ്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധവുമുണ്ട്.