ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
0 min read
217

ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

April 1, 2025
0

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ബൊക്കാറോ സ്വദേശിയായ അംബുജ് (32 ) മുർഷിദാബാദ് സ്വദേശിയായ ഗ്യാനേശ്വർ (32 )എന്നിവരാണ് മരിച്ചത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ഉടമസ്ഥതയിലുള്ള ഗുഡ്സ് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് മറ്റൊരു ട്രെയിൻ എത്തിയതോടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്ന്

Continue Reading
മലേഷ്യയിൽ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News World
1 min read
203

മലേഷ്യയിൽ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

April 1, 2025
0

ക്വാലാലംപൂർ: മലേഷ്യയിലെ സ്റ്റേറ്റ് എനർജി കമ്പനിയായ പെട്രോണാസ് പ്രവർത്തിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിൽ സ്ഫോടനം. ചൊവ്വാഴ്ച ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം. തീപിടുത്തത്തിൽ 33 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമന വകുപ്പ് അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധ ഏറെ പണിപ്പെട്ടാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്. സെലാങ്കൂര്‍ സംസ്ഥാനത്തെ പുച്ചോങ് പട്ടണത്തില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പൊള്ളലും, ശ്വസന

Continue Reading
രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിൽ വാതക ചോർച്ച; ഉടമ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
179

രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിൽ വാതക ചോർച്ച; ഉടമ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

April 1, 2025
0

ബീവാർ: രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിലുണ്ടായ നൈട്രജൻ വാതക ചോർച്ചയിൽ ഫാക്ടറി ഉടമ ഉൾപ്പെടെ രണ്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഒരു ടാങ്കർ ഫാക്ടറിയുടെ വെയർഹൗസിലേക്ക് നൈട്രജൻ വാതകം നിറയ്ക്കുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാക്ടറി ഉടമ സുനിൽ സിംഗാൾ മരിച്ചതായി പോലീസ് പറഞ്ഞു. ജെഎൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി ജിതേന്ദ്ര സോളങ്കി രാവിലെ മരണത്തിന് കീഴടങ്ങി. ഒരു പ്രാദേശിക ആസിഡ് ഫാക്ടറിയിൽ

Continue Reading
എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു
Kerala Kerala Mex Kerala mx Tech Top News
1 min read
242

എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

April 1, 2025
0

ന്യൂഡല്‍ഹി: എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിട്ടു. വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു. എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ

Continue Reading
‘എമ്പുരാൻ സെൻസർ ബോർഡ് പരിശോധിച്ച ചിത്രം, ഹർജി നൽകിയത് പ്രശസ്തിക്കുവേണ്ടി മാത്രം’
Cinema Kerala Kerala Mex Kerala mx Top News
1 min read
208

‘എമ്പുരാൻ സെൻസർ ബോർഡ് പരിശോധിച്ച ചിത്രം, ഹർജി നൽകിയത് പ്രശസ്തിക്കുവേണ്ടി മാത്രം’

April 1, 2025
0

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി.വി ലിജീഷ് നൽകിയ ഹര്‍ജിയിൽ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. ഹര്‍ജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ്

Continue Reading
ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം
Kerala Kerala Mex Kerala mx National Top News
1 min read
193

ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം

April 1, 2025
0

ന്യൂഡൽഹി: മൂന്ന് മാസത്തിനുള്ളിൽ ട്രാഫിക് ഇ-ചലാൻ (പിഴ) അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം. അതേസമയം ചുവപ്പ് സിഗ്നൽ മറികടന്നതിനോ അപകടകരമായ ഡ്രൈവിംഗിനോ മൂന്ന് ചലാനുകൾ അടയ്ക്കേണ്ടി വന്നവരുടെ ലൈസൻസുകൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കണ്ടുകെട്ടപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ,​ ആർ.സിയോ റദ്ദാക്കുന്ന

Continue Reading
ലയണൽ മെസ്സി നയിക്കുന്ന അർജന്റീന ടീമിന് കേരളത്തില്‍ കളിക്കാന്‍ നല്‍കേണ്ടത് 100 കോടി; റിപ്പോർട്ടുകൾ പുറത്ത്
Kerala Kerala Mex Kerala mx Sports Top News
1 min read
239

ലയണൽ മെസ്സി നയിക്കുന്ന അർജന്റീന ടീമിന് കേരളത്തില്‍ കളിക്കാന്‍ നല്‍കേണ്ടത് 100 കോടി; റിപ്പോർട്ടുകൾ പുറത്ത്

April 1, 2025
0

ഇതിഹാസ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്റീനിയൻ ഫുട്ബോൾ ടീമിന് ഈ വർഷം അവസാനം കേരളത്തിൽ രണ്ട് പ്രദർശന മത്സരങ്ങൾ കളിക്കുന്നതിന് 100 കോടി രൂപ ചെലവാകുമെന്ന് റിപ്പോർട്ട്. ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യണം. പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ. കേരളത്തിന്റെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ആണ് മെസിയും സംഘവും കേരളത്തില്‍ കളിക്കാനെത്തുമെന്ന കാര്യം പ്രഖ്യാപിച്ചത്.

Continue Reading
ദിവസും വേർപിരിയുന്നത് നാല് ദമ്പതികൾ; വിവാഹമോചനത്തില്‍ മുന്നില്‍ കോട്ടയം
Kerala Kerala Mex Kerala mx Top News
1 min read
170

ദിവസും വേർപിരിയുന്നത് നാല് ദമ്പതികൾ; വിവാഹമോചനത്തില്‍ മുന്നില്‍ കോട്ടയം

April 1, 2025
0

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് കോട്ടയം ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ പ്രതിദിനം നാല് ദമ്പതിമാരെങ്കിലും വിവാഹമോചിതരാകുന്നു എന്നാണ് കണക്കുകള്‍. പാലാ, ഏറ്റുമാനൂർ എന്നീ കുടുംബ കോടതികളിലെ 2024ലെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനം മാത്രമേ വീണ്ടും യോജിക്കുന്നുള്ളൂ എന്നും കുടുംബക്കോടതിയിലെ അഭിഭാഷകനായ മനു ടോം തോമസ് പറഞ്ഞു. ജില്ലയിൽ 2181 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 1565 ദമ്പതിമാർ വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം,

Continue Reading
നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
216

നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

April 1, 2025
0

തിരുവനന്തപുരം: ആശ പ്രവർത്തകരയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ആണ് പിന്തുണ പ്രഖ്യാപിച്ചത്. സമരം 51 ആം ദിവസം പിന്നിടുമ്പോഴാണ് സംഘടനയുടെ പിന്തുണ. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ

Continue Reading
ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
215

ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

April 1, 2025
0

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണ ശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. “സംഭവത്തിൽ 17 തൊഴിലാളികൾ മരിച്ചു, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്,” ബനസ്‌കന്ത പൊലീസ്

Continue Reading