സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
120

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് തൂങ്ങി മരിച്ചു

May 15, 2025
0

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫായ സാറ മോളെയാണ് (26) തൂങ്ങി മരിച്ചത്. ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ ഇവർ ജീവനൊടുക്കിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading
കോഴിക്കോട് കാർ ഡിവൈഡറിൽ ഇടിച്ച് അപകടം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
166

കോഴിക്കോട് കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

May 15, 2025
0

രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ചു. അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം. രാമനാട്ടുകര വെങ്ങളം ദേശീയ പാത 66ൽ അറപ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതെന്ന് പ്രാഥമിക നിയമനം. സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
ലോറിയുടെ ടയർ പൊട്ടി ; താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
82

ലോറിയുടെ ടയർ പൊട്ടി ; താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

May 15, 2025
0

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗതം സ്തംഭിക്കാൻ കാരണം. രണ്ട് മണിക്കൂർ നേരം ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ. രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന്

Continue Reading
കുറ്റ്യാടിയിൽ ലോറി മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
111

കുറ്റ്യാടിയിൽ ലോറി മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

May 15, 2025
0

കുറ്റ്യാടി: ബംഗളൂരു-കുറ്റ്യാടി അന്തർ സംസ്ഥാനപാതയിൽ അപകടം. നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. പാലക്കാട് സ്വദേശി ടെൻസൻ (52), എറണാകുളം സ്വദേശി റഫീഖ് (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തു നിന്ന് മുട്ടയുമായി കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ലോറി ഓത്യോട്ട് പാലത്തിനടുത്ത് നിയന്ത്രണം വിട്ട് തണൽമരത്തിലും തെങ്ങിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

Continue Reading
വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
131

വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025
0

കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും തളി-പാളയം യൂനിറ്റ് ജനറൽ സെക്രട്ടറിയുമായ ചാലപ്പുറം പരിഷത് ഭവന് സമീപം ശ്രീവത്സത്തിൽ ജി. വെങ്കിടേഷ് (60) ആണ് മരിച്ചത്. പാളയത്ത് വ്യാപാരിയായിരുന്നു. വെങ്കിടേഷിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ കല്ലായിപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ്

Continue Reading
മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
122

മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

May 14, 2025
0

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം. പനിയോടൊപ്പം, പേശീവേദന, തലവേദന, കണ്ണിന് പിറകില്‍ വേദന, കടുത്ത ക്ഷീണം, ശരീരത്തില്‍ ചെറിയ തടിപ്പുകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. രോഗം ബാധിച്ചവര്‍ പൂര്‍ണ വിശ്രമം എടുക്കുകയും പോഷണ പാനീയങ്ങള്‍

Continue Reading
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ; മധ്യവയസ്‌കന് 20 വര്‍ഷം കഠിന തടവ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
89

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ; മധ്യവയസ്‌കന് 20 വര്‍ഷം കഠിന തടവ്

May 14, 2025
0

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് കഠിന തടവ്.കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതിയുടെ വിധി . 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴത്തീരത്ത് വെച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ശേഷം

Continue Reading
കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
128

കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 14, 2025
0

കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മകന്‍ മുഹമ്മദ് അബൂബക്കര്‍(8) എന്നിവർ മരിച്ചത്. വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇന്ന് വൈകീട്ട് നാലോടെ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
86

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

May 12, 2025
0

കോഴിക്കോട് : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, നളിനി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻലാൽ, അഴിയൂർ സ്വദേശി രഞ്ജിനി എന്നിവരാണ് മരിച്ചത്.ട്രാവലറിലെ എട്ടുപേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Continue Reading
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
91

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി

May 11, 2025
0

ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 വരെ നീട്ടി. 2025 മെയ്-സെപ്റ്റംബര്‍ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത് ബാച്ചാണിത്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന

Continue Reading