​ഗ്ബോസ് താരം തർഷനും സു​ഹൃത്തും അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
135

​ഗ്ബോസ് താരം തർഷനും സു​ഹൃത്തും അറസ്റ്റിൽ

April 4, 2025
0

ചെന്നൈ: ചെന്നൈയില്‍ വീടിനു മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. ഇതെത്തുടര്‍ന്ന് തമിഴ് ബിഗ് ബോസ് താരവും നടനുമായ തര്‍ഷനെയും സുഹൃത്ത് ലോകേഷിനെയും അറസ്റ്റ് ചെയ്ത് പൊലീസ്. ജെജെ നഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹൈക്കോടതി ജഡ്ജിയായിരുന്ന കയല്‍വിഴിയുടെ മകന്‍ ആദിസുധിയുമായാണ് തര്‍ഷന്‍ പ്രശ്നത്തിലായത്. ആദിസുധിയുടെ ഭാര്യ ലാവണ്യ, അവരുടെ മാതാവ് മഹേശ്വരി എന്നിവരെ മര്‍ദ്ദിച്ചു എന്ന കേസിലാണ് അറസ്റ്റ്. അതേ സമയം

Continue Reading
നിങ്ങൾക്കുമുണ്ടോ ഡിജിറ്റൽ ഹോഡിങ്?
Kerala Kerala Mex Kerala mx Top News World
1 min read
153

നിങ്ങൾക്കുമുണ്ടോ ഡിജിറ്റൽ ഹോഡിങ്?

April 4, 2025
0

ഫോണിലെ ഗ്യാലറിയിൽ ഫോട്ടോസ് തിങ്ങി നിറഞ്ഞാലും അവ ഡിലീറ്റ് ചെയ്യാൻ ഒന്ന് മടിക്കുന്നവരാണ് നമ്മൾ. ഓരോ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോളും പ്രിയപ്പെട്ടതായി തോന്നുന്നകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. അതേപോലെ സ്റ്റോറേജ് ഫുള്‍ ആയാലും കംപ്യൂട്ടറില്‍ നിന്ന് ഫയലുകള്‍ നീക്കം ചെയ്യാന്‍ പ്രയാസം. ഓർമകളെല്ലാം കൂടി ഓരോ ഫോൾഡറിലാക്കി വെയ്ക്കുന്നത് പിന്നീട് മറന്നുതുടങ്ങുമ്പോൾ ഒന്ന് എത്തിനോക്കാനാണ്. എന്നാൽ ഇങ്ങനെ ഓര്‍മ്മകളുടെ ഭാരം അങ്ങനെ കൂട്ടിക്കൂടി വെയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒരു

Continue Reading
ഇന്ത്യയിൽ സ്പാം കോളുകൾ തടയാൻ ടെലികോം വകുപ്പ് നടപടി തുടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
135

ഇന്ത്യയിൽ സ്പാം കോളുകൾ തടയാൻ ടെലികോം വകുപ്പ് നടപടി തുടങ്ങി

April 4, 2025
0

അനധികൃത പ്രമോഷണൽ പ്രവർത്തനങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതായി കണ്ടെത്തിയ 1.75 ലക്ഷം ഡയറക്ട് ഇൻവേർഡ് ഡയലിംഗ് (ഡിഐഡി)/ലാൻഡ്‌ലൈൻ ടെലിഫോൺ നമ്പറുകൾ വിച്ഛേദിച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സ്പാം കോളുകളും സൈബർ തട്ടിപ്പുകളും തടയുന്നതിനുള്ള ടെലികോം വകുപ്പിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നീക്കം. സഞ്ചാര്‍ സാത്തി പോർട്ടലിന്റെ ചക്ഷു മൊഡ്യൂളിൽ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി), സ്പാം, വഞ്ചന കോളുകൾ എന്നിവയെക്കുറിച്ച് പൗരന്മാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.

Continue Reading
നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം
Kerala Kerala Mex Kerala mx Top News World
1 min read
132

നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം

April 4, 2025
0

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 7. 52 യോടെയാണ് സംഭവം. നേപ്പാളില്‍ ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ്

Continue Reading
സൂപ്പർ സ്റ്റാർ രജനി ചിത്രം; കൂലി റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
130

സൂപ്പർ സ്റ്റാർ രജനി ചിത്രം; കൂലി റിലീസ് തീയതി പ്രഖ്യാപിച്ചു

April 4, 2025
0

ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുക്കയാണ് അണിയറപ്രവര്‍ത്തകര്‍. ആഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ കൂലി എത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് പ്രഖ്യാപനം. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍

Continue Reading
യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്
Kerala Kerala Mex Kerala mx National Tech Top News
1 min read
134

യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്

April 4, 2025
0

തിരുവനന്തപുരം: ഗൂഗിൾപേയും ഫോൺപേയും പോലുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഉപയോഗിക്കാത്തവർ ഇന്ന് കുറവായിരിക്കും. ഇപ്പോൾ തട്ടിപ്പുകാരും ഈ ഡിജിറ്റൽ പേയ്മെന്റ് രീതികളുടെ മറപിടിച്ച് എത്തിയിരിക്കുകയാണ്. കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് യുപിഐ ആപ്പുകളുടെ മറവിലാണ് പുതിയ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നവരെയാണ് തട്ടിപ്പുകാർ നോട്ടമിടുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക്

Continue Reading
കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടിത്തം; 3 ദിവസം പിന്നിട്ടിട്ടും തീ നിയന്ത്രിക്കാനായില്ല; നഷ്‌ടം 50 കോടി
Kerala Kerala Mex Kerala mx National Top News
0 min read
127

കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടിത്തം; 3 ദിവസം പിന്നിട്ടിട്ടും തീ നിയന്ത്രിക്കാനായില്ല; നഷ്‌ടം 50 കോടി

April 4, 2025
0

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ ഉണ്ടായ തീപിടിത്തം 3 ദിവസങ്ങൾക്ക് ശേഷവും നിയന്ത്രണ വിധേയമാക്കാനായില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് വൻ തീക്കോയിടുത്തമുണ്ടായത്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കോൾഡ് സ്റ്റോറേജ് യൂണിറ്റ് ഉടമ പറഞ്ഞു. ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും എസ്‌ഡി‌ആർ‌എഫ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണ

Continue Reading
കോടിയേരിക്കും മുഖ്യനും രണ്ടു നീതിയെന്ന് വി.ഡി. സതീശന്‍
Kerala Kerala Mex Kerala mx Top News
1 min read
100

കോടിയേരിക്കും മുഖ്യനും രണ്ടു നീതിയെന്ന് വി.ഡി. സതീശന്‍

April 4, 2025
0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.എം.ആർ.എൽ- എക്‌സാലോജിക് മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ മകള്‍ വീണ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍, മുഖ്യ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാന്‍ നോക്കുകയാണെന്നും സതീശൻ പറഞ്ഞു. പാർട്ടിയാണ് ഇവർക്ക് കൂട്ടുനിൽക്കുന്നതെന്നും സതീശൻ ആരോപിച്ചു. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍

Continue Reading
’13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തണം’; ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
1 min read
130

’13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തണം’; ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

April 4, 2025
0

ന്യൂഡല്‍ഹി: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയമപരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള കുട്ടികളുടെ ആക്‌സസ് നിയന്ത്രിക്കുന്നതിന് ബയോമെട്രിക് പ്രാമാണീകരണം ഉൾപ്പെടെയുള്ള ശക്തമായ പ്രായ പരിശോധനാ സംവിധാനം നിർബന്ധമാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി. കുട്ടികളുടെ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന

Continue Reading
ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാം; പുതിയ സംവിധാനവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
144

ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാം; പുതിയ സംവിധാനവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

April 4, 2025
0

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ യാത്രക്കാരെ വീണ്ടെടുക്കാൻ സഹായിക്കുന്നതിനുള്ള നീക്കവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ പുതിയ സംവിധാനം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർ.‌പി‌.എഫ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെയും (ഡി‌.ഒ‌.ടി.) സഹകരണത്തോടെയാണ് പുതിയ സംവിധാനം. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഉപകരണങ്ങൾ ട്രാക്ക് ചെയ്തും കൈകാര്യം ചെയ്തും മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനുള്ള നിർണായക ഡിജിറ്റൽ ഉപകരണമാണ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടൽ. ഇന്ത്യൻ റെയിൽവേയിലുടനീളം ഈ പരിപാടി നടപ്പിലാക്കുന്നത്

Continue Reading