അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
122

അനധികൃത മദ്യവിൽപ്പന: അഞ്ചുപേർ അറസ്റ്റിൽ

April 13, 2025
0

പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ അനധികൃതമായി മദ്യംവിറ്റതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 1,574 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ശിവബാലൻ (40), ലൂയി (48), വിഗ്നേഷ് (27), ജോതിമണി (42), ശങ്കർ (45) എന്നിവരെയാണ്‌ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. മറ്റൊരുസംഭവത്തിൽ പൊള്ളാച്ചി നേതാജിറോഡ് ലിങ്കയ്യൻവീഥിയിലെ ഒരു വീട്ടിൽനിന്ന് 1,451 മദ്യക്കുപ്പികളും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എഎസ്‌പി സൃഷ്ഠിസിങ്ങും സംഘവും ലിങ്കയ്യൻവീഥിയിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടുടമയെ പോലീസ് ചോദ്യംചെയ്തപ്പോൾ വീട് വാടകയ്ക്ക് കൊടുത്തതായി പറഞ്ഞു.

Continue Reading
എംഡിഎംഎയുമായി യുവാവ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
128

എംഡിഎംഎയുമായി യുവാവ് പിടിയിൽ

April 13, 2025
0

കൊച്ചി : കളത്തിപ്പറമ്പ് റോഡിനു സമീപത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട്‌ തെക്കിൽ ചാട്ടഞ്ചാൽ വീട്ടിൽ എം.കെ. അഷറഫ് (35) ആണ് പിടിയിലായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സെൻട്രൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading
ഫറോക്കിൽ 15 വയസുകാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
134

ഫറോക്കിൽ 15 വയസുകാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

April 13, 2025
0

കോഴിക്കോട്: ഫറോക്കിൽ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തി. പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത് കൗൺസിലിംഗിനിടയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

Continue Reading
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം
Kerala Kerala Mex Kerala mx National Top News
0 min read
123

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം

April 13, 2025
0

ഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading
പെരിയാറിൽ  കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
127

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

April 13, 2025
0

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്പകണ്ടം തോട്ടുകടവിൽ വീട്ടിൽ പ്രതാപന്റെ മകൻ അഭിജിത്ത് (21) എന്നിവരാണ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ മുങ്ങിമരിച്ചത്. ഇരുവരും കളമശ്ശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിങ്‌ അധ്യാപകരാണ്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെ ഇവർ ഇടുക്കി സ്വദേശികളായ മറ്റ് നാല് കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിൽ

Continue Reading
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
128

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

April 13, 2025
0

കാഞ്ഞിരപ്പള്ളി : പട്ടണത്തിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പൂതക്കുഴിമുതൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽവരെയുള്ള ഭാഗത്ത് ക്യാമറ സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ 26-ാംമൈൽമുതലും തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗംവരെയും ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു.

Continue Reading
അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
128

അമ്പലപ്പുഴയിൽ വിഷുക്കണിദർശനം പുലർച്ചെ മൂന്നുമുതൽ

April 13, 2025
0

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ ആറുവരെ ഭക്തർക്ക് വിഷുക്കണി ദർശിക്കാം. കിഴക്ക്, തെക്ക്, വടക്ക് വാതിലുകളിലൂടെ കണിദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിക്കാം. ആറുമുതൽ അഭിഷേകം, ആനപ്പുറത്ത് പ്രഭാതശ്രീബലി, പന്തീരടിപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടക്കും. ഉദയാസ്തമനപൂജയുള്ളതിനാൽ രാവിലെ പത്തുമുതൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി പത്തുവലത്തായി ആനപ്പുറത്ത് വിളക്കെഴുന്നള്ളിപ്പ് നടക്കും. മുളയറ ഭഗവതിയുടെ ഉത്സവത്തിന് വിഷുദിനത്തിൽ ഉച്ചപ്പാട്ടോടെ തുടക്കമാകും.

Continue Reading
അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
233

അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

April 13, 2025
0

തിരുവനന്തപുരം : മാർ ഇവാനിയോസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അപേക്ഷ ക്ഷണിച്ചു. മേയ് രണ്ടിന് മുൻപായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.mic.ac.in.

Continue Reading
അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയെന്ന്  മന്ത്രി വീണ ജോർജ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
119

അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയെന്ന് മന്ത്രി വീണ ജോർജ്

April 13, 2025
0

പ്രസവുമുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളം 4.3 എന്ന അഭിമാന

Continue Reading
യു.ജി.സി നെറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
151

യു.ജി.സി നെറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

April 13, 2025
0

മാവേലിക്കര ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്), യു.ജി.സി നെറ്റ് പേപ്പര്‍ രണ്ട് (ലൈബ്രറി സയന്‍സ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്) കോഴ്‌സ് ഏപ്രില്‍ മാസം ആരംഭിക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21 ന് കോളേജില്‍ എത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 9495069307, 8547005046, 9526743283.

Continue Reading