മ​ഞ്ഞു​മ്മ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
119

മ​ഞ്ഞു​മ്മ​ലി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു

April 13, 2025
0

എ​റ​ണാ​കു​ളം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ൽ ആ​ണ് സം​ഭ​വം. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ബി​പി​ൻ (24), അ​ഭി​ജി​ത്ത് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ക്യാ​ടം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ളാ​ണ് ഇ​രു​വ​രും മു​ങ്ങി​പ്പോ​യ​ത്. ഇ​ടു​ക്കി​യി​ൽ ​നി​ന്ന് എ​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് മ​രി​ച്ച യു​വാ​ക്ക​ൾ. അപകടം നടന്ന ഉണ്ടാണ് തന്നെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് നടത്തിയ തെ​ര​ച്ചി​ൽ യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
ഡി​എം​കെ ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളിയെന്ന് വി​ജ​യ്
Kerala Kerala Mex Kerala mx National Top News
1 min read
104

ഡി​എം​കെ ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളിയെന്ന് വി​ജ​യ്

April 13, 2025
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളി ഡി​എം​കെ​യും പ​ര​സ്യ പ​ങ്കാ​ളി എ​ഐ​എ​ഡി​എം​കെ​യു​മാണെന്ന് വി​ജ​യ്. വി​ജ​യുടെ പ്രതികരണം…. ബി​ജെ​പി​യു​ടേ​ത് ഡി​എം​കെ​യെ സ​ഹാ​യി​ക്കാ​നു​ള​ള നാ​ട​ക​മാ​ണ്.ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളി ഡി​എം​കെ​യും പ​ര​സ്യ പ​ങ്കാ​ളി എ​ഐ​എ​ഡി​എം​കെ​യു​മാ​ണ്. എ​ന്‍​ഡി​എ സ​ഖ്യം ജ​ന​വി​രു​ദ്ധ​മാ​ണ്.എ​ഐ​എ​ഡി​എം​കെ- ബി​ജെ​പി സ​ഖ്യം മൂ​ന്നു​ത​വ​ണ ത​മി​ഴ്‌​നാ​ട് ത​ള​ളി​യ​താ​ണ്. 2026-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ലാ​യി​രി​ക്കും. എം​ജി​ആ​റി​ന്‍റെ അ​നു​ഗ്ര​ഹം ടി​വി​കെ​യ്‌​ക്കൊ​പ്പ​മാ​ണ്.

Continue Reading
വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെ​യ്തു ; പി​താ​വ് ആത്മഹത്യ ചെയ്‌തു
Kerala Kerala Mex Kerala mx National Top News
1 min read
116

വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെ​യ്തു ; പി​താ​വ് ആത്മഹത്യ ചെയ്‌തു

April 13, 2025
0

ഭോ​പ്പാ​ൽ: വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെയ്‌തതിൽ മനംനൊന്ത് പി​താ​വ് ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം അതിദാരുണ സംഭവം ഉണ്ടായത്.സ​ഞ്ജു ജെ​യ്സ്വാ​ള എന്ന ആളാണ് മ​രി​ച്ച​ത്. സ​ഞ്ജു​വി​ന്‍റെ മ​ക​ൾ ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രു യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ താ​ൻ വി​വാ​ഹി​ത​യാ​ണെ​ന്നും ഭ‍​ർ​ത്താ​വി​നൊ​പ്പം പോ​കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും മ​ക​ൾ പ​റ​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചി​രു​ന്ന​വെന്നും പറയുന്നു. ക​ഴി​ഞ്ഞ ദി​വ​സം

Continue Reading
മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​കടത്തിൽ മ​ല​യാ​ളി യു​വ​തി​ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
115

മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​കടത്തിൽ മ​ല​യാ​ളി യു​വ​തി​ മരിച്ചു

April 13, 2025
0

ബം​ഗ​ളൂ​രു: മൈ​സൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ന​ടു​ത്തു​ള്ള കൊ​ട്ഗൊ​ളയിൽ ഉണ്ടായ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം എ​രു​മേ​ലി എ​രു​ത്വാ​പ്പു​ഴ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക ബി​ജു (24) ആ​ണ് മരണപ്പെട്ടത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഗി​രി​ശ​ങ്ക​ർ ത​ര​ക​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. യു​വാ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൈ​സൂ​രു ജെ​എ​സ്എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. കാ​ർ​ത്തി​ക​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.  

Continue Reading
ബെംഗളൂരുവിനെ കീഴടക്കി മോഹന്‍ ബഗാന് സൂപ്പര്‍ ലീഗ് കിരീടം
Kerala Kerala Mex Kerala mx Sports Top News
1 min read
142

ബെംഗളൂരുവിനെ കീഴടക്കി മോഹന്‍ ബഗാന് സൂപ്പര്‍ ലീഗ് കിരീടം

April 13, 2025
0

കൊല്‍ക്കത്ത: സൂപ്പര്‍ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനലില്‍ ബെംഗളൂരുവിനെ കീഴടക്കി മോഹന്‍ ബഗാന്‍. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ജയിച്ചാണ് ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ ഐഎസ്എല്‍ ഷീല്‍ഡും ബഗാന്‍ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ

Continue Reading
കൂടുതൽ അന്വേഷണത്തിന് ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും
Kerala Kerala Mex Kerala mx National Top News
0 min read
123

കൂടുതൽ അന്വേഷണത്തിന് ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും

April 13, 2025
0

ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. മും​ബൈ​യി​ലെ ഭീ​ക​രാ​ക്ര​ണ​ത്തി​ന് പ​ത്ത് ദി​വ​സം മു​മ്പ് 2008 ന​വം​ബ​ർ പ​തി​നാ​റി​നാ​ണ് റാ​ണ കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ ഹോ​ട്ട​ലി​ൽ മു​റി​യി​ടു​ത്ത​ത്. ഭാ​ര്യ​യ്ക്കൊ​പ്പം ര​ണ്ട് ദി​വ​സം ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. റാ​ണ​യ്ക്ക് പ്രാ​ദേ​ശി​ക സ​ഹാ​യം കി​ട്ടി​യോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൊ​ച്ചി മാ​ത്ര​മ​ല്ല ബം​ഗ​ളൂ​രു, ആ​ഗ്ര അ​ട​ക്ക​മു​ള്ള മ​റ്റ് ന​ഗ​ര​ങ്ങ​ളും ഇ​ക്കാ​ല​ത്ത് റാ​ണ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കൊ​ച്ചി​യ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ടോ എ​ന്നും

Continue Reading
ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
130

ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം : സ്കൂ​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​യെ ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ സ്വ​ദേ​ശി ഫ​ഹ​ദ് (18) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ജ്മ​ൽ, ജി​സം, സ​ലാം, അ​ൽ​ത്താ​ഫ്, തൗ​ഫീ​ഖ്, ആ​ലി​ഫ് എ​ന്നി​വ​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഫ​ഹ​ദ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോലീസ്..  

Continue Reading
തുണി കുറഞ്ഞോ;  രേണു സുധിയുടെ പുതിയ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം
Cinema Kerala Kerala Mex Kerala mx Top News
0 min read
132

തുണി കുറഞ്ഞോ; രേണു സുധിയുടെ പുതിയ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം

April 13, 2025
0

സമീപകാലങ്ങളായി ശ്ര​ദ്ധനേടിയ ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വലിയ തോത്തിൽ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ എത്തിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസമാണ് വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു പങ്കുവെച്ചത്. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ

Continue Reading
സ്റ്റണ്ടിനും ഇനി ഓസ്കാര്‍ പുരസ്കാരം
Cinema Kerala Kerala Mex Kerala mx Top News
1 min read
118

സ്റ്റണ്ടിനും ഇനി ഓസ്കാര്‍ പുരസ്കാരം

April 13, 2025
0

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഒടുവില്‍‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ഓസ്കാര്‍ പുരസ്കാരങ്ങളുടെ 100ാം വാര്‍ഷികമാണ് 2027ല്‍. ചലച്ചിത്രനിർമ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീർഘകാലമായി ഉള്‍പ്പെട്ടവരായിട്ടും, വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമായ സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം. “സിനിമയുടെ ആദ്യകാലം മുതൽ, സ്റ്റണ്ട് ഡിസൈൻ ചലച്ചിത്രങ്ങളുടെ

Continue Reading
റയിൽവെയുടെ പരിഷ്കാരം യാത്രക്കാർക്ക് സമ്മാനിക്കുക നരകയാത്ര
Kerala Kerala Mex Kerala mx Top News
0 min read
66

റയിൽവെയുടെ പരിഷ്കാരം യാത്രക്കാർക്ക് സമ്മാനിക്കുക നരകയാത്ര

April 13, 2025
0

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ നിന്നും കോട്ടയം വഴി എറണാകുളം ഭാ​ഗത്തേക്ക് ജോലിക്ക് പോകാനായി ട്രെയിനെ ആശ്രയിക്കുന്നവർക്ക് വരുന്നത് മുട്ടൻ പണി. തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ശബരി എക്സ്പ്രസിന്റെ സമയവും സ്റ്റേഷനുമെല്ലാം മാറുന്നതോടെ തെക്കൻ ജില്ലകളിൽ നിന്നുള്ള സ്ഥിരം ട്രെയിൻ യാത്രക്കാരെ കാത്തിരിക്കുന്നത് നരകയാത്രയാണ്. സൗത്ത് സെൻട്രൽ റെയിൽവേ പുറപ്പെടുവിച്ച നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ ശബരി എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും ഉൾപ്പെടെ മാറ്റമുണ്ടാകും.

Continue Reading