ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക്..
Kerala Kerala Mex Kerala mx Top News
0 min read
111

ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക്..

April 11, 2025
0

പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം. ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു

Continue Reading
മലപ്പുറത്ത് യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി
Kerala Kerala Mex Kerala mx Top News
1 min read
100

മലപ്പുറത്ത് യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി

April 11, 2025
0

മലപ്പുറം: മലപ്പുറത്ത് യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. മകള്‍ക്കും തനിക്കും നീതി വേണമെന്നാവശ്യപ്പെട്ട് പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു യുവതി. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതി. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചു, മാരകരോഗങ്ങള്‍ ഉണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്.

Continue Reading
പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
112

പിണറായിക്ക് പകരം ബാലഗോപാൽ? പൊളിറ്റ് ബ്യൂറോ ഭേദഗതിയോടെയും മാസപ്പടി കേസിനോടെയും ബന്ധപ്പെട്ടു പാരലൽ നീക്കങ്ങൾ

April 11, 2025
0

പിണറായി മാറിയാൽ ബാലഗോപാൽ മുഖ്യമന്ത്രി. ഓൺലൈൻ ചാനലുകൾ വഴി ബാലഗോപാൽ പി ആർ പണി തുടങ്ങിയെന്നാണ് തലസ്ഥാന നഗരിയിലെ പരദൂഷണം . മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടങ്ങിയാൽ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായതോടെ പകരക്കാരനാകാൻ മന്ത്രിമാർ അണിയറ നീക്കം തുടങ്ങിയത്രേ . പൊളിറ്റ് ബ്യൂറോയിൽ പിണറായിക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമായതോടെ പ്രതികൂല തീരുമാനം വരാൻ സാധ്യതയുണ്ട് പോലും . ഏറെക്കാലമായി പിണറായിയെ സംരക്ഷിച്ചിരുന്ന കാരാട്ട്

Continue Reading
തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം, കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നില്ല
Kerala Kerala Mex Kerala mx Top News
1 min read
111

തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം, കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നില്ല

April 11, 2025
0

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വെടിക്കെട്ടിലെ അനിശ്ചിതത്വം തീരുന്നില്ല. ദൂരപരിധിയിളവിന് അപേക്ഷിക്കാന്‍ കേന്ദ്രവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. ഈ മാസം ആദ്യം ഇത്തരമൊരു ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ പോകാമെന്ന നിര്‍ദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, വിഷയം ചര്‍ച്ചചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്ന ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഇക്കാര്യത്തില്‍ പൂരം സംഘാടകരുമായി ആശയവിനിമയംപോലും നടന്നിട്ടില്ലെന്നാണ് അറിയുന്നത്. പുതിയ ഭേദഗതികള്‍ പൂര്‍ണമായും പാലിക്കുന്ന രീതിയില്‍ വേണം വെടിക്കെട്ട്

Continue Reading
വനിതാ ടി20 ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കൂടിയ അരങ്ങേറ്റക്കാരി; 64 ആം വയസ്സിൽ ടി20 യിൽ അരങ്ങേറ്റം കുറിച്ച് പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്
Kerala Kerala Mex Kerala mx Sports Top News
1 min read
112

വനിതാ ടി20 ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കൂടിയ അരങ്ങേറ്റക്കാരി; 64 ആം വയസ്സിൽ ടി20 യിൽ അരങ്ങേറ്റം കുറിച്ച് പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്

April 11, 2025
0

ലിസ്‌ബണ്‍: വനിതാ ടി20 യിൽ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്. രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് ജൊവാന കരസ്ഥമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ ജൊവാനയ്ക്ക് പ്രായം 64 വയസും 181 ദിവസവുമാണ്. നോര്‍വേക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ജൊവാന അരങ്ങേറ്റം കുറിച്ചത്. 66 വയസും 334 ദിവസവും പ്രായമുള്ളപ്പോള്‍ ആദ്യമായി രാജ്യാന്തര ട്വന്‍റി 20 മത്സരത്തിന്

Continue Reading
മസാജ് സെന്‍ററി​ന്റെ മറവിൽ നിയമ ലംഘനം; സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട നാല് പ്രവാസികൾ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
134

മസാജ് സെന്‍ററി​ന്റെ മറവിൽ നിയമ ലംഘനം; സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട നാല് പ്രവാസികൾ അറസ്റ്റില്‍

April 11, 2025
0

ജിദ്ദ: മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധയിൽ സദാചാര വിരുദ്ധ പ്രവർത്തികൾ കണ്ടെത്തി. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ മസാജ് സെന്‍ററിലാണ് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്. നിയമ ലംഘനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റില്‍. മസാജിങ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്ന് ജിദ്ദ പൊലീസ്, നഗരത്തിലെ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധനയിലാണ് സദാചാര വിരുദ്ധ

Continue Reading
അനധ്യാപക വിഭാഗം ജീവനക്കാരുടെ തസ്തിക വെട്ടി കുറയ്ക്കൽ; കാർഷിക സർവകലാശാലയുടെ നടപടി മരവിപ്പിച്ച് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
93

അനധ്യാപക വിഭാഗം ജീവനക്കാരുടെ തസ്തിക വെട്ടി കുറയ്ക്കൽ; കാർഷിക സർവകലാശാലയുടെ നടപടി മരവിപ്പിച്ച് ഹൈക്കോടതി

April 11, 2025
0

കൊച്ചി: കേരള കാർഷിക സർവകലാശാല അനധ്യാപക വിഭാഗം ജീവനക്കാരുടെ തസ്തിക വെട്ടി കുറയ്ക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. തസ്തികകൾ കുറയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് വൈസ് ചാൻസലറാണ് പുറത്തിറക്കിയത്. ഭരണസമിതി തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു. പോസ്റ്റ് വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള അഗ്രികൾച്ചറി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോൺ കോശി,സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു സി.എ ,സംസ്ഥാന ട്രഷറർ

Continue Reading
തമിഴ്‌നാട്ടിൽ കെ. അണ്ണാമലൈയുടെ പകരക്കാരനായി നൈനാര്‍ നാഗേന്ദ്രന്‍
Kerala Kerala Mex Kerala mx National Top News
1 min read
118

തമിഴ്‌നാട്ടിൽ കെ. അണ്ണാമലൈയുടെ പകരക്കാരനായി നൈനാര്‍ നാഗേന്ദ്രന്‍

April 11, 2025
0

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷനായിരുന്ന കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി നൈനാര്‍ പത്രിക നല്‍കി. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്. എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തേവര്‍ സമുദായാംഗമാണ് എന്നുള്ളതാണ് നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക്

Continue Reading
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
103

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ

April 11, 2025
0

അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നത് അടക്കം കൂടുതൽ അധികാരം ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകി. അതേസമയം റോഡപകടവും പരിക്കും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2024ൽ യുഎഇയിൽ അശ്രദ്ധയോടെ വാഹനമോടിച്ച 4,291 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ

Continue Reading
വിമാനയാത്രയിലുണ്ടായ അനുഭവത്തെക്കുറിച്ച് വൈറൽ പോസ്റ്റുമായി യഹ്‌യ തളങ്കര
Kerala Kerala Mex Kerala mx Top News
1 min read
97

വിമാനയാത്രയിലുണ്ടായ അനുഭവത്തെക്കുറിച്ച് വൈറൽ പോസ്റ്റുമായി യഹ്‌യ തളങ്കര

April 11, 2025
0

കാസർകോട്: അതികഠിനമായ ഈ സമയത്തും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന അനുഭവം പങ്കു​വെച്ച് പ്രവാസി വ്യവസായിയും യു.എ.ഇ കെ.എം.സി.സി അധ്യക്ഷനുമായ യഹ്‌യ തളങ്കര. ദുബൈ-മംഗളൂരു വിമാനത്തിൽ യാത്ര ചെയ്യവെ എയർഹോസ്റ്റസ് കാണിച്ച ദയാപ്രവൃത്തിയെ കുറിച്ചാണ് ത​ന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യഹ്‌യ തളങ്കര കുറിച്ചത്. ഭാര്യാസഹോദരൻ കാസർകോട് തളങ്കരയിലെ ടി.എ. ഹാഷിമിന്റെ (50) ആകസ്മിക വിയോഗത്തെത്തുടർന്ന് ദുബൈയിൽ നിന്നും മം​ഗളൂരുവിലേക്കുള്ള യാത്രയിലാണ് സംഭവം. രാവിലെ മുതൽ

Continue Reading