ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്
Kerala Kerala Mex Kerala mx National Top News
1 min read
170

ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്

April 4, 2025
0

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ട്രാഫിക് സിഗ്നലിനിടെ യുവാവ് വാഹനം നിർത്തിയപ്പോൾ യാത്രക്കാർ പകർത്തിയ വീഡിയോയിലാണ് സംഭവം പുറത്ത് വന്നത്. വീഡിയോയിൽ യുവാവിന്റെ ഇടതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുന്നതായി കാണാം. ബൈക്കിന്റെ ഹാൻഡിൽ ഭാഗത്ത് ഫോൺ മൗണ്ടിൽ ഫോൺ സ്ഥാപിച്ചിരുന്നതായി വീഡിയോയിൽ വ്യക്തമാണ്. മാർച്ച് 22

Continue Reading
ഭാ​ഗ്യം വിടാതെ പിടികൂടിയ 64 കാരൻ; രണ്ട് വർഷത്തിനുള്ളിൽ രണ്ടു തവണ ലോട്ടറിയടിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
152

ഭാ​ഗ്യം വിടാതെ പിടികൂടിയ 64 കാരൻ; രണ്ട് വർഷത്തിനുള്ളിൽ രണ്ടു തവണ ലോട്ടറിയടിച്ചു

April 4, 2025
0

ദുബൈ: രണ്ട് വർഷത്തിനിടെ 64 കാരന് ലോട്ടറി അടിച്ചത് രണ്ട് തവണ. തുടരെത്തുടരെ ഭാ​ഗ്യം കടാക്ഷിച്ചതി​ന്റെ സന്തോഷത്തിലാണ് അബുദാബിയിൽ താമസിക്കുന്ന സിറിയക്കാരനായ മയീദ് ഹസ്സന്‍. രണ്ട് വർഷത്തിനിടെ രണ്ട് വമ്പൻ സമ്മാനങ്ങൾ മയീദ് സ്വന്തമാക്കിയത് ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെയാണ്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ സീരീസ് 495 നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ്

Continue Reading
പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
146

പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

April 4, 2025
0

എറണാകുളം: ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ ആണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് രാവിലെ തീറ്റ കൊടുക്കുന്നതിനിടയിൽ പോത്ത് വയോധികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടു നൽകും.

Continue Reading
50% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ് ശാഖകൾ
Business Kerala Kerala Mex Kerala mx Top News
1 min read
171

50% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ് ശാഖകൾ

April 4, 2025
0

തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ് ശാഖകൾ. ഏതാണ്ട് 3000 ഉൽപ്പന്നങ്ങൾക്കാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും ഉപയോ​ഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മാസം നൽകുന്നതെന്ന് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഹൈബ് അൽ ഹമ്മദി അറിയിച്ചു. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളായ അരി, പഞ്ചസാര, മാംസം, കോഴി ഇറച്ചി, ഫ്രോസൺ-കാൻഡ് ഉൽപ്പന്നങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങളിൽ കിഴിവുകൾ ലഭ്യമാകും. യൂണിയൻ കോപ്

Continue Reading
ലോട്ടറി ടിക്കറ്റുകളുടെ വില വർധിപ്പിച്ചു; സമ്മാന തുകയിലും മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
144

ലോട്ടറി ടിക്കറ്റുകളുടെ വില വർധിപ്പിച്ചു; സമ്മാന തുകയിലും മാറ്റം

April 4, 2025
0

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പ് ലോട്ടറി ടിക്കറ്റുകളുടെ വില വർധിപ്പിച്ചു. പ്രതിവാര ടിക്കറ്റുകളുടെ വിലയിലാണ് വർധനവുണ്ടായിരിക്കുന്നത്. ഇതോടെ 40 രൂപയുടെ ടിക്കറ്റുകൾക്ക് 50 രൂപയാകും. മൂന്ന് പ്രതിവാര ടിക്കറ്റുകളുടെ വില വർധിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കി. മറ്റു ടിക്കറ്റുകൾക്കും ഉടൻ വിലകൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നതോടെ ആഴ്ചയിൽ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികളുടെയും ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയരും. നിലവിൽ ഫിഫ്റ്റി- 50

Continue Reading
ചൊവ്വയിൽ നിന്നും അത്ഭുത ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ
Kerala Kerala Mex Kerala mx Tech Top News
0 min read
157

ചൊവ്വയിൽ നിന്നും അത്ഭുത ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ

April 4, 2025
0

ചൊവ്വാഗ്രഹത്തിൽ നിന്നും ഒരു അത്ഭുത ​ദൃശ്യം പകർത്തി ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് നാസയുടെ പെഴ്സിവീയറൻസ് റോവർ. ചൊവ്വയിലെ പൊടിച്ചെകുത്താൻ കാറ്റ്, മറ്റൊരു ചെറിയ പൊടിച്ചെകുത്താനെ വിഴുങ്ങുന്ന ദൃശ്യമാണ് പെഴ്സിവീയറൻസ് റോവർ പകർത്തിയത്. 65 മീറ്ററോളം വിസ്തീർണമുള്ള ഒരു പൊടിച്ചെകുത്താൻ കാറ്റ്, അഞ്ചു മീറ്റർ വിസ്തീർണമുള്ള മറ്റൊരു പൊടിച്ചെകുത്താൻ കാറ്റിനെ ഉൾക്കൊള്ളുന്ന ​​ദൃശ്യമാണ് റോവറിലെ ക്യാമറ പകർത്തിയത്. ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിലുള്ള

Continue Reading
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ‘ഏബിള്‍ പോയിന്റ്’
Kerala Kerala Mex Kerala mx Top News
1 min read
152

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ‘ഏബിള്‍ പോയിന്റ്’

April 4, 2025
0

പൊന്നാനി: ഭിന്നശേഷിക്കാർക്ക് ഒരു വരുമാന മാർഗം എന്ന നിലയിൽ കേരളത്തിലെ പതിനാല് ജില്ലകളിലും ഖാദി വില്‍പ്പനശാലകള്‍ വരുന്നു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണസംഘവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ‘ഏബിള്‍ പോയിന്റ്’ എന്ന പേരിലാണ് എല്ലാ ജില്ലയിലും വില്‍പ്പനശാലകള്‍ ആരംഭിക്കാൻ പോകുന്നത്. ഖാദി ഉത്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളായി ഓരോ ‘ഏബിള്‍ പോയിന്റും’ പ്രവര്‍ത്തിക്കും. ഖാദി ബോര്‍ഡിന്റെ പിന്തുണയുള്ള മൈക്രോ

Continue Reading
ഏഴര ശനിയും കണ്ടകശനിയും അവസാനിക്കുന്നു; മൂന്നു രാശികളിൽ ജനിച്ചവർക്ക് നവപഞ്ചമ രാജയോഗം
Astrology Kerala Kerala Mex Kerala mx Top News
0 min read
257

ഏഴര ശനിയും കണ്ടകശനിയും അവസാനിക്കുന്നു; മൂന്നു രാശികളിൽ ജനിച്ചവർക്ക് നവപഞ്ചമ രാജയോഗം

April 4, 2025
0

കർമ്മഫല ദാതാവായ ശനി നിലവിൽ മീനം രാശിയിലാണ്. 30 വർഷത്തിന് ശേഷമാണ് ശനി ശനി മീനം രാശിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിലൂടെ പല രാശിക്കാർക്കും ഏഴര ശനിയിൽ നിന്നും കണ്ടക ശനിയിൽ നിന്നും മുക്തി ലഭിക്കും. മീന രാശിയിലിരിക്കുന്ന ശനി ഏതെങ്കിലും ഗ്രഹവുമായി ചേരുകയോ ദൃഷ്ടി പതിക്കുകയോ ചെയ്താൽ അതിലൂടെ നിരവധി രാജയോഗങ്ങൾ രൂപപ്പെടുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഏപ്രിൽ അഞ്ചിന് ശനിയും ചൊവ്വയും 120 ഡിഗ്രിയിൽ നിൽക്കുന്നതിനാൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും.

Continue Reading
ദുരുപയോഗിക്കുന്ന മരുന്നുപട്ടികയിലേക്ക് ഒന്നുകൂടി
Kerala Kerala Mex Kerala mx Top News
0 min read
144

ദുരുപയോഗിക്കുന്ന മരുന്നുപട്ടികയിലേക്ക് ഒന്നുകൂടി

April 4, 2025
0

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത് നിരവധി മരുന്നുകൾ. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്ന അലോപ്പതി മരുന്നുകളുടെ പട്ടിക ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി ചേർക്കപ്പെട്ടു. മരുന്നിന്റെ ദുരുപയോഗത്തെ കണക്കിലെടുത്ത് പേര് ഒഴിവാക്കുന്നു. കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രഗ്‌സ് കൺട്രോൾ

Continue Reading
ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി
Kerala Kerala Mex Kerala mx Pravasi Top News
1 min read
156

ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി

April 4, 2025
0

ദുബൈ: ഫോർബ്‌സിന്റെ 2025-ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും, ഇന്ത്യക്കാരിൽ 32-ാം സ്‌ഥാനത്തുമാണ് എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 550 കോടി ഡോളറാണ്, അതായത് 47000 കോടിയോളം രൂപ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380

Continue Reading