ജീത്തു ജോസഫ്  ചിത്രം ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
122

ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

April 21, 2025
0

കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്

Continue Reading
ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; എട്ട്  മാവോയിസ്റ്റുകളെ സൈന്യം വധിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
135

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

April 21, 2025
0

റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. സിആർപിഎഫും ബൊക്കാറോ ജില്ലാ പോലീസും ചേർന്നായിരുന്നു ദൗത്യം. മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പുലർച്ചെ 5.30-ഓടെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിൽ പരിശോധനയ്ക്കിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് വിവരം. എ.കെ. സീരിസിൽപ്പെടുന്ന റൈഫിൾ, പിസ്റ്റൽ, എസ്എൽആർ മൂന്ന് ഇൻസാസ് റൈഫിൾ എന്നിവ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തതായാണ് വിവരം.

Continue Reading
കൊല്ലത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
114

കൊല്ലത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

April 21, 2025
0

കൊല്ലം: അഞ്ചലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഏരൂർ സ്വദേശി വിനോദാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷം വീടിന് തീകൊളുത്തിയത്. മദ്യ ലഹരിയിലായിരുന്നു വിനോദ് വീടിന് തീയിട്ടതും അതിന് ശേഷം ജീവനൊടുക്കിയതും. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ വിനോദ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.വിനോദ് മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. അയൽക്കാരും ബന്ധുക്കളും നാട്ടുകാരും എല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസവും വിനോദ് മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഭാര്യ ലതയെ ആക്രമിച്ചിരുന്നു.

Continue Reading
അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
118

അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

April 21, 2025
0

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വച്ച് രാജേന്ദ്രൻ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസിൽ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു.

Continue Reading
ജമ്മു കാശ്മീരിൽ മിന്നൽ പ്രളയം, മണ്ണിടിച്ചിൽ; ഗതാ​ഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
137

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയം, മണ്ണിടിച്ചിൽ; ഗതാ​ഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

April 21, 2025
0

ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ​ഗതാ​ഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ​ഗതാ​ഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാൻ

Continue Reading
സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 72,000  കടന്നു
Business Kerala Kerala Mex Kerala mx Top News
0 min read
133

സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 72,000 കടന്നു

April 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവിൽ ഇതുവരെ അന്താരാഷ്ട്ര സംഘർഷങ്ങളിലും,

Continue Reading
ദുബൈയിൽ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

ദുബൈയിൽ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും

April 21, 2025
0

ദുബൈയിൽ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനി ബൈദുവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി ധാരണാപത്രം ഒപ്പുവച്ചു. കാറുകളുടെ മുഴുസമയ സർവീസ് അടുത്ത വർഷം ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ അമ്പത് കാറുകളാണ് നിരത്തിലിറക്കുക. മൂന്നു വർഷം കൊണ്ട് സർവീസ് നടത്തുന്ന കാറുകളുടെ എണ്ണം ആയിരത്തിലെത്തിക്കും. ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ, ബൈദു ഓവർസീസ് ബിസിനസ് മാനേജർ ഹാൽട്ടൻ നിയു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം.

Continue Reading
സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി തൊഴിൽ വകുപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
134

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി തൊഴിൽ വകുപ്പ്

April 21, 2025
0

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി തൊഴിൽ വകുപ്പ്. ജീവനക്കാരുടെ ആരോഗ്യം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ കയറാനും ഉദ്യോഗസ്ഥർക്ക് പുതിയ ചട്ടം അംഗീകാരം നൽകുന്നു. തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഉദ്യോഗസ്ഥർ പരിശോധിക്കും. സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ മുന്നറിയിപ്പുണ്ടാകും. പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയും മന്ത്രാലയം വ്യക്തമാക്കി. ബിരുദവും

Continue Reading
മെഡിക്കല്‍ ഓഫീസര്‍ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
131

മെഡിക്കല്‍ ഓഫീസര്‍ നിയമനം

April 20, 2025
0

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഈവെനിങ് ഒ.പിയിലേക്ക്  മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.  എംബിബിഎസ് ബിരുദം/ടിസിഎംസി രജിസ്‌ട്രേഷനാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷെപ്പെടുത്തിയ പകര്‍പ്പുമായി ഏപ്രില്‍ 24 ന് രാവിലെ 10 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം.

Continue Reading
സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ  3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ
Kerala Kerala Mex Kerala mx Top News
1 min read
138

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ

April 20, 2025
0

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ  3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ  163458 സംരംഭങ്ങൾ  ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക

Continue Reading