സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
55

സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം

3 months ago
0

സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള

Continue Reading
യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും

3 months ago
0

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി സ്കൂളുകൾ.മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ സ്പ്രിങ് ബ്രേക്കിനു ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്കു കടക്കും.

Continue Reading
ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ  കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

3 months ago
0

ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഖോർ അൽ സവാദി ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Continue Reading
ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
73

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

3 months ago
0

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്നുപോയതിന് ശേഷം പാലത്തിന്റെ വെട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടും.   എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. രാമേശ്വരത്തെ

Continue Reading
കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാനൊരുങ്ങി  ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
65

കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാനൊരുങ്ങി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

3 months ago
0

കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാൻ ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഈ മാസം മുതല്‍ ആഗസ്റ്റ് വരെ നാല് മാസമാണ് കടലാമകളുടെ പ്രജനന കാലം. വിപുലമായ സംവിധാനങ്ങളാണ് ഓരോ സീസണിലും കടലാമകളുടെ മുട്ടിയിടലിനും അവയുടെ സംരക്ഷണത്തിനുമായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരുക്കുന്നത്. തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂട് പിടിച്ചു തുടങ്ങവെയാണ് അപൂർവ ഇനം ആമകൾ ഖത്തർ കടൽ തീരത്തെത്തുന്നത്. ഇതിന്റെ ഭാഗമായി തീരമേഖലകളുടെ ശുചീകരണ

Continue Reading
യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
96

യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍

3 months ago
0

യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി. 50000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് കസ്റ്റംസ് ഓര്‍മിപ്പിച്ചു. വലിയ തുകയുടെ കറൻസിയും സ്വർണവും മറ്റു വിലപിടിപ്പുള്ള രേഖകളുമായി രാജ്യത്തേക്ക് വരുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍ക്കുമാണ് കസ്റ്റംസ് മുന്നറയിപ്പ് നല്‍കിയത്. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വെക്കുന്നവർ കസ്റ്റംസ് ഡിക്ലറേഷൻ

Continue Reading
‘ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും രാജ്യത്തിനു നൽകുന്നത്’;വി​മ​ർ​ശനവുമായി  വി.​ഡി. സ​തീ​ശ​ന്‍
Kerala Kerala Mex Kerala mx Top News
1 min read
76

‘ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും രാജ്യത്തിനു നൽകുന്നത്’;വി​മ​ർ​ശനവുമായി വി.​ഡി. സ​തീ​ശ​ന്‍

3 months ago
0

കത്തോലിക്കാ സഭയുടെ സ്വത്തു സംബന്ധിച്ച ഓർഗനൈസർ ലേഖനത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലേഖനം പിൻവലിച്ചതു കൊണ്ട് ആർഎസ്എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചർച്ച് ബില്ലെന്ന സംഘപരിവാറിന്റെ ഗൂഢ നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്നും സതീശൻ പറഞ്ഞു. ‘‘രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണം. ആർഎസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ

Continue Reading
യുഎഇയിൽ അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
75

യുഎഇയിൽ അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി

3 months ago
0

യുഎഇയിൽ അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി ഫെഡറൽ ട്രാഫിക് നയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. അതിവേഗ പാതകളിൽ ഇഴഞ്ഞു നീങ്ങുന്നവർ, മറ്റു യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളുമാണ് ഇതിന് കാരണം. അടുത്ത 6 മാസത്തിനകം പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ട്രാഫിക് നയത്തിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കണമെന്നാണ് ഗതാഗത മേഖലയിൽ നിന്നുള്ളവരുടെ ആവശ്യം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ ചിലർ 100 കിലോമീറ്ററിനും

Continue Reading
ദുബായിൽ മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് തടവും പിഴയും
Kerala Kerala Mex Kerala mx Pravasi Top News
0 min read
74

ദുബായിൽ മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് തടവും പിഴയും

3 months ago
0

ദുബായിൽ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി. ദുബായ് നായിഫിൽ 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊബൈൽ ഫോണുകൾ വാങ്ങാൻ താൽപര്യം അറിയിച്ച് എത്തിയ രണ്ടുപേർ ചേർന്നാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയെ വഞ്ചിച്ചത്. പ്രതികൾ കച്ചവടം ഉറപ്പിച്ച് ഫോൺ ഏറ്റുവാങ്ങി. പണം മറ്റൊരു ഓഫിസിലാണെന്നും വൈകിട്ട് എത്തിക്കാമെന്നും പറഞ്ഞ് പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല.

Continue Reading
തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
74

തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി

3 months ago
0

തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി.ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ജില്ലയിൽ നിന്നുള്ളവരും നാല് പേർ മുളുഗു ജില്ലയിൽ നിന്നുള്ളവരുമാണ്. ഇവരെല്ലാം ഛത്തീസ്ഗഡ് ജില്ലയിലെ ബിജാപൂർ വനങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് ഐജി എസ് ചന്ദ്രശേഖര റെഡ്ഡി പറഞ്ഞു. ഈ വർഷം തെലങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്. കഴിഞ്ഞ മാസം ഭദ്രാദ്രി-കോതഗുഡെം പൊലീസിന് മുന്നിൽ 64 പേർ കീഴടങ്ങിയതിനു

Continue Reading