ഇന്ത്യൻ സ്വാതന്ത്രത്തിന്റെ ചരിത്രം; അറിയാതെ പോകരുത് ഈ കാര്യങ്ങൾ
Independence Day Independence Day Special Kerala Kerala Mex Kerala mx National Top News
1 min read
271

ഇന്ത്യൻ സ്വാതന്ത്രത്തിന്റെ ചരിത്രം; അറിയാതെ പോകരുത് ഈ കാര്യങ്ങൾ

August 14, 2025
0

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. ബ്രിട്ടീഷുകാരുടെ 200 വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് 1947 ആഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്രയായത്. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ചോരയും വിയര്‍പ്പും ഒഴുക്കിയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെപ്പറ്റി പുതുതലമുറ അറിഞ്ഞിരിക്കേണ്ട സുപ്രധാന വസ്തുതകളെപ്പറ്റിയാണ് ഇനി പറയുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പതിനേഴാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇന്ത്യയിലേക്ക് എത്തിയവരാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ

Continue Reading
ഇന്ത്യയിലെ വനിതാ സ്വാതന്ത്ര്യ സമര സേനാനികൾ
Independence Day Independence Day Special Kerala Kerala Mex Kerala mx Top News
1 min read
172

ഇന്ത്യയിലെ വനിതാ സ്വാതന്ത്ര്യ സമര സേനാനികൾ

August 14, 2025
0

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അവിടുത്തെ ജനങ്ങളുടെ സ്നേഹത്തിലും ദേശസ്നേഹത്തിലും ആഴത്തിൽ വേരൂന്നിയ ധൈര്യത്തിന്റെയും, പ്രതിരോധശേഷിയുടെയും, ത്യാഗത്തിന്റെയും ഒരു ഇതിഹാസമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ അധ്യായങ്ങളിലൂടെയുള്ള ആകർഷകമായ യാത്രയിൽ, തങ്ങളുടെ കാലഘട്ടത്തിലെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിൽ, നമ്മുടെ രാജ്യത്തിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ശ്രദ്ധേയമായ സ്ത്രീകളുടെ ഒരു കൂട്ടത്തിലേക്ക് ശ്രദ്ധ മാറുന്നു. ചരിത്രത്തിന്റെ പാളികൾ പൊളിച്ചുമാറ്റുമ്പോൾ, ഇന്ത്യയിലെ ഈ അസാധാരണ വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെ അഭിനിവേശം, ത്യാഗം, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം

Continue Reading
ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
84

ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2025
0

ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ‘വ്യോമാക്രമണം’.. മൂന്ന് മരണം; നിരവധിപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
0 min read
259

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ‘വ്യോമാക്രമണം’.. മൂന്ന് മരണം; നിരവധിപേർക്ക് പരിക്ക്

August 14, 2025
0

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മൂന്ന് മരണം. മുതിർന്ന പൗരനും എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെയാണ് മരിച്ചത്.പാകിസ്ഥാൻ കറാച്ചിയിൽ അശ്രദ്ധമായ വ്യോമ ആഘോഷത്തിനിടെയാണ് വെടിവെപ്പ് അപകടമുണ്ടായത്. അസീസാബാദിൽ ഒരു പെൺകുട്ടിക്ക് വെടിയേറ്റു, കൊറങ്കിയിൽ സ്റ്റീഫൻ എന്നയാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തു. ഈ ആചാരം അപകടകരമാണെന്ന് അധികൃതർ അപലപിച്ചു. സ്വാതന്ത്ര്യദിനം സുരക്ഷിതമായ രീതിയിൽ ആഘോഷിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. വ്യോമാക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Continue Reading
എസ്എഫ് ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കില്ല: ഷോണ്‍ ജോര്‍ജിന്റെ ആവശ്യം തളളി കോടതി
Kerala Kerala Mex Kerala mx Top News
1 min read
105

എസ്എഫ് ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കില്ല: ഷോണ്‍ ജോര്‍ജിന്റെ ആവശ്യം തളളി കോടതി

August 13, 2025
0

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിലെ എസ്എഫ് ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഷോണ്‍ ജോര്‍ജിന് നല്‍കില്ല. ഷോണ്‍ ജോര്‍ജിന്റെ ആവശ്യം കോടതി തളളി. എസ്എഫ്ഐഒ രേഖകള്‍ ഷോണ്‍ ജോര്‍ജിന് പരിശോധിക്കാമെന്ന ഉത്തരവും റദ്ദാക്കി. എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സിഎംആര്‍എല്ലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാനാണ് നിര്‍ദേശം. എറണാകുളം

Continue Reading
പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്ന്  ഹൈക്കോടതി
Kerala Kerala Mex Kerala mx Top News Uncategorized
1 min read
90

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

August 13, 2025
0

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍

Continue Reading
പ്രവാസികൾക്ക് സന്തോഷവാർത്ത: ഫാമിലി വിസയ്ക്ക് ശമ്പള പരിധി ഒഴിവാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
120

പ്രവാസികൾക്ക് സന്തോഷവാർത്ത: ഫാമിലി വിസയ്ക്ക് ശമ്പള പരിധി ഒഴിവാക്കി കുവൈത്ത്

August 13, 2025
0

കുവൈത്ത്: പ്രവാസികൾക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഫാമിലി വിസയ്ക്ക് ശമ്പള പരിധി ഒഴിവാക്കി കുവൈത്ത്. ഫാമിലി വിസയ്ക്കായി ഇതുവരെ ഉണ്ടായിരുന്ന കുറഞ്ഞ ശമ്പള പരിധിയാണ് ഒഴിവാക്കിയത്. പുതിയ നിയമപ്രകാരം പ്രവാസികൾക്ക് ഭാര്യ, മക്കൾ, മാതാപിതാക്കൾക്ക് പുറമെ ബന്ധുക്കളെയും, വിവാഹബന്ധത്തിലൂടെ മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും കുവൈത്തിലേക്ക് കൊണ്ട് വരാൻ സാധിക്കും. ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ടൂറിസ്റ്റ് വിസകൾ എല്ലാ രാജ്യക്കാർക്കും

Continue Reading
ഇനി സമയം അധികമില്ല, ദയവ് ചെയ്ത് നിങ്ങള്‍ ഗാസ സന്ദര്‍ശിക്കണം: മാര്‍പാപ്പയോട് അമേരിക്കന്‍ പോപ് ഗായിക മഡോണ
Kerala Kerala Mex Kerala mx Top News World
1 min read
573

ഇനി സമയം അധികമില്ല, ദയവ് ചെയ്ത് നിങ്ങള്‍ ഗാസ സന്ദര്‍ശിക്കണം: മാര്‍പാപ്പയോട് അമേരിക്കന്‍ പോപ് ഗായിക മഡോണ

August 13, 2025
0

ലണ്ടന്‍: ലിയോ മാര്‍പാപ്പ ഗാസ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പോപ് ഗായിക മഡോണ. വൈകുന്നതിന് മുമ്പ് ഗാസ സന്ദര്‍ശിക്കണമെന്നും അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം നല്‍കണമെന്നും മഡോണ ആവശ്യപ്പെട്ടു. പ്രവേശനം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പാപ്പയാണെന്ന് മഡോണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. നമ്മുടെ മുന്നിലാണ് പട്ടിണി നടക്കുന്നതെന്നും പട്ടിണി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഡോണയുടെ പ്രതികരണം. ‘പരിശുദ്ധനായ പിതാവേ,

Continue Reading
ധര്‍മസ്ഥലയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താന്‍ ശ്രെമം: കർണാടകയിൽ ഹിന്ദു ആക്ടിവിസ്റ്റുകളുടെയും ബിജെപി അനുകൂലികളുടെയും പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
0 min read
279

ധര്‍മസ്ഥലയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താന്‍ ശ്രെമം: കർണാടകയിൽ ഹിന്ദു ആക്ടിവിസ്റ്റുകളുടെയും ബിജെപി അനുകൂലികളുടെയും പ്രതിഷേധം

August 13, 2025
0

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരം ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥസ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതിനിടെ ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തീവ്രഹിന്ദു ആക്ടിവിസ്റ്റുകളും ബിജെപി അനുകൂലികളും രംഗത്ത്. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ചിക്കമംഗളുരുവില്‍ ബിജെപി അനുകൂലികളുടെയും തീവ്രഹിന്ദു ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധ മാര്‍ച്ച് നടന്നു. രണ്ടായിരത്തിലധികം പേരാണ് താലൂക്ക് ഓഫീസ് മുതല്‍ ആസാദ് പാര്‍ക്ക് വരെ

Continue Reading
സംസ്ഥാന സർക്കാരിനുള്ള അധികാരം വ്യക്തമായി കഴിഞ്ഞു: താൽക്കാലിക വി സി നിയമനത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx Top News
1 min read
64

സംസ്ഥാന സർക്കാരിനുള്ള അധികാരം വ്യക്തമായി കഴിഞ്ഞു: താൽക്കാലിക വി സി നിയമനത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്

August 13, 2025
0

തിരുവനന്തപുരം: താൽക്കാലിക വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തോട് പ്രതികരിച്ച് മന്ത്രി പി രാജീവ്. വിഷയത്തിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം വ്യക്തമായി കഴിഞ്ഞുവെന്നും ഇത് മുന്നേ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നൽകുന്ന മുന്‍ഗണനാ ലിസ്റ്റ് ചാൻസലർക്ക് വേണമെങ്കിൽ മാറ്റാം പക്ഷേ വ്യക്തമായ കാരണം വേണം. സർക്കാർ പാനലിൽ നിന്ന് വേണം താൽക്കാലിക വി സി നിയമനം. അത് സുപ്രീം കോടതി ശരി

Continue Reading