ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും
Kerala Kerala Mex Kerala mx National Top News
0 min read
36

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും

April 16, 2024
0

ഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണ്. വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്ന് ആൻ്റസ കുടുംബത്തെ അറിയിച്ചത്. ഇതിനിടെ കപ്പൽ കമ്പനിയും ഇറാനുമായി ചർച്ച തുടരുകയാണ്.

Continue Reading
മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു
Kerala Kerala Mex Kerala mx Top News
1 min read
32

മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു

April 16, 2024
0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇന്നലെ വിളിച്ചു വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രിയ‍ോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല.

Continue Reading
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്; റോഡ് ഷോയിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കും
Kerala Kerala Mex Kerala mx Top News
0 min read
30

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്; റോഡ് ഷോയിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കും

April 16, 2024
0

മലപ്പുറം: രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയിൽ. ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളിൽ ആണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും. കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോ യിൽ മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോക്ക് ശേഷം

Continue Reading
ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം, പ്രധാനമന്ത്രി ഇടപെടണം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരുടെ മോചനത്തെക്കുറിച്ച് മാർ ആൻഡ്രൂസ് താഴത്ത്
Kerala Kerala Mex Kerala mx Top News
0 min read
30

ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം, പ്രധാനമന്ത്രി ഇടപെടണം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരുടെ മോചനത്തെക്കുറിച്ച് മാർ ആൻഡ്രൂസ് താഴത്ത്

April 16, 2024
0

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. മുംബൈ

Continue Reading
പുതിയ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പുണ്ട്; മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് എം കെ സ്റ്റാലിൻ
Kerala Kerala Mex Kerala mx National Top News
1 min read
31

പുതിയ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പുണ്ട്; മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് എം കെ സ്റ്റാലിൻ

April 16, 2024
0

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ വേദി പങ്കിട്ടിട്ടുണ്ട്. എന്നാൽ, മോദിയോട് ധാർമികമായും ആശയപരമായും കടുത്ത ഭിന്നതയുണ്ട്. ഭരണഘടനയോടും ദുർബലരോടും ഉള്ള മോദിയുടെ സമീപനം അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ അവകാശത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പുതിയ പ്രധാനമന്ത്രി വരുമെന്ന് ഉറപ്പുണ്ട്. വടക്കേ ഇന്ത്യയിൽ തിരിച്ചടി ഉറപ്പായതോടെയാണ് മോദി തെക്കേ ഇന്ത്യൻ സന്ദർശനം കൂട്ടിയത്. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ

Continue Reading
എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നത്?; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
36

എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നത്?; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

April 15, 2024
0

കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാൻ പിണറായി മടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഇടവേളകളില്ലാതെ താൻ സംഘപരിവാർ ആശയങ്ങളെ കടന്നാക്രമിച്ചെന്നും പാർലമെൻറിൽ നിന്ന് തൻറെ പ്രസംഗം നീക്കം ചെയ്തെന്നും രാഹുൽ ചൂണ്ടികാട്ടി. മണിക്കൂറുകളോളം തന്നെ ഇ ഡി ചോദ്യം ചെയ്തു. അവർ എൻറെ

Continue Reading
6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും മോദിയെ വിലക്കണം; തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹർജി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
40

6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും മോദിയെ വിലക്കണം; തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹർജി

April 15, 2024
0

ഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്. ഹിന്ദു-സിഖ് ദൈവങ്ങളെ ഉപയോഗിച്ച് ബി ജെ പിക്കായി വോട്ട് തേടുന്നെന്നും പ്രതിപക്ഷ പാർട്ടികൾ മുസ്ലീംങ്ങളെ സഹായിക്കുന്നുവരാണെന്ന് മോദി പരാമർശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗത്തിൻറെ അടിസ്ഥാനത്തിലാണ്

Continue Reading
കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണം; മോദിയുടെ വിമർശനത്തിന് മറുപടിയുമായി പിണറായി വിജയൻ
Kerala Kerala Mex Kerala mx Top News
0 min read
32

കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണം; മോദിയുടെ വിമർശനത്തിന് മറുപടിയുമായി പിണറായി വിജയൻ

April 15, 2024
0

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇപ്പോൾ സാധാരണനിലയിലാണ് പ്രവർത്തിക്കുന്നത്. 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തു. 8.16 കോടി പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പ എടുത്തവർ തിരിച്ചടച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി

Continue Reading
‘തനിക്കെതിരെ ഇത്ര വലിയ അപവാദം ഇതാദ്യം’; വാർത്താസമ്മേളനത്തിൽ പ്രതികരിച്ച് കെകെ ശൈലജ ടീച്ചർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
38

‘തനിക്കെതിരെ ഇത്ര വലിയ അപവാദം ഇതാദ്യം’; വാർത്താസമ്മേളനത്തിൽ പ്രതികരിച്ച് കെകെ ശൈലജ ടീച്ചർ

April 15, 2024
0

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെകെ ശൈലജ ടീച്ചർ. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ കെകെ ശൈലജ ​ഗുരുതര ആരോപണം ഉന്നയിച്ചത്. ‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല

Continue Reading
രാഹുലിനെയല്ല, മോദിയുടെ ​ഗ്യാരണ്ടിയിലാണ് ജനങ്ങൾക്ക് വിശ്വാസം, പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
37

രാഹുലിനെയല്ല, മോദിയുടെ ​ഗ്യാരണ്ടിയിലാണ് ജനങ്ങൾക്ക് വിശ്വാസം, പ്രധാനമന്ത്രി

April 15, 2024
0

ഡൽഹി: രാഹുൽ ​ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ​ഗ്യാരണ്ടിയിലാണ് ‍ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ് തന്റെ സർക്കാർ. ഭാവി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിർണായകമെന്ന് മോദി പറഞ്ഞു. ബിജെപി കുടുംബ പാർട്ടിയല്ലെന്നും മോദി കൂട്ടിച്ചേർത്തു. ഭരണത്തുടർച്ചയിൽ ഭയം വേണ്ട. മിഷൻ 2047 ആണ് മുന്നിലുള്ളത്. തൻ്റെ ടീം അതിനായുള്ള പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡിനെതിരായ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. പൂർവമാതൃകകളൊന്നും മുൻപിലുണ്ടായിരുന്നില്ല.

Continue Reading