സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi
1 min read
28

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ

December 25, 2023
0

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിൽ.വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന

Continue Reading
ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
35

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു

December 25, 2023
0

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​

Continue Reading
പുതുവർഷം; കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
Kerala Kerala Mex Kerala mx Pravasi
0 min read
75

പുതുവർഷം; കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

December 25, 2023
0

ദോഹ: അടുത്ത വർഷം കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ് നടത്താനൊരുങ്ങി ഖത്തർ എയർവേയ്സ്. സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കാൻ തീരുമാനിച്ചത്. സർവീസ് വർധിപ്പിക്കുന്നതോടെ ആളുകളെ ദോഹയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. 2024 ജൂൺ 12 മുതൽ ദോഹയിൽ നിന്ന് വെനീസിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ജൂലൈ ഒന്ന് മുതൽ ജർമനിയിലെ ഹാംബർ​ഗിലേക്ക് സർവീസ് ആരംഭിക്കും. വെനീസിലേക്കും ഹാംബർ​ഗിലേക്കും ആഴ്ചയിൽ ഏഴ് തവണയാണ് വിമാനം സർവീസ് നടത്തുക. ചൈന,

Continue Reading
ദുബായിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
52

ദുബായിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു

December 25, 2023
0

ദുബായ്: അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഉടമയ്ക്ക് ഫാമുകൾ നിര്‍മ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാല്‍ 1000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് പ്രഖ്യാപിച്ചത്. അതേസമയം നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കള്‍

Continue Reading
ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
71

ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

December 24, 2023
0

ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക പുതുവത്സര അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. 2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഇതോടെ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും കഴിഞ്ഞ

Continue Reading
കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാർ
Kerala Kerala Mex Kerala mx Pravasi
1 min read
68

കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാർ

December 24, 2023
0

കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതൽ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന ഭാഗം ഇതിനകം രാജ്യം വിട്ട പ്രവാസികളുടെ അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിർദ്ദേശങ്ങൾ

Continue Reading
കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്  ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി അധികൃതർ
Kerala Kerala Mex Kerala mx Pravasi
1 min read
62

കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി അധികൃതർ

December 24, 2023
0

കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അൽ ദൈഹാനി പ്രഖ്യാപിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി.  2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും

Continue Reading
കുവൈത്തിന്റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
Kerala Kerala Mex Kerala mx Pravasi
1 min read
59

കുവൈത്തിന്റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ

December 24, 2023
0

കുവൈത്ത് പുതിയ അമീറായി സത്യപ്രതിജഞ ചെയ്ത ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു. അമീറിന് മികച്ച ആരോഗ്യവും സന്തോഷവും നേർന്ന അംബാസഡർ ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി വ്യക്തമാക്കി. അമീറിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുമെന്നും, കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡർ

Continue Reading
ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തറും ജോര്‍ദാനും
Kerala Kerala Mex Kerala mx Pravasi
1 min read
39

ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തറും ജോര്‍ദാനും

December 24, 2023
0

ഗസ്സയില്‍ സമ്പൂര്‍ണ വെട‌ിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോര്‍ദാനും ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള യു.എന്‍ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗസ്സയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടി നിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്. യുഎന്‍ രക്ഷാസമിതി പാസാക്കിയ

Continue Reading
സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി
Kerala Kerala Mex Kerala mx Pravasi
1 min read
33

സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

December 24, 2023
0

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു. സൗദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം

Continue Reading