വാഴൂരിൽ നക്ഷത്രജലോത്സവത്തിന് തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
51

വാഴൂരിൽ നക്ഷത്രജലോത്സവത്തിന് തുടക്കം

December 24, 2023
0

കോട്ടയം: വാഴൂരിൽ ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവത്തിന് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. തനതു വരുമാനം ലഭിക്കുന്ന പരിപാടികൾ നടത്തുകയാണെങ്കിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തുകൾക്ക് ചെയ്യാൻ സാധിക്കുമെന്നും ജില്ലയിലെ പഞ്ചായത്തുകളിൽ ടൂറിസവുമായി ബന്ധപ്പെട്ട് ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ സഹായം അടുത്ത വർഷം മുതൽ ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത്

Continue Reading
വാഴൂരിൽ 279 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
49

വാഴൂരിൽ 279 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

December 24, 2023
0

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 279 ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നാലു ലക്ഷം രൂപയും

Continue Reading
കുട്ടികൾക്ക് കായികപരിശീലനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്
Kerala Kerala Mex Kerala mx Kottayam
1 min read
44

കുട്ടികൾക്ക് കായികപരിശീലനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്

December 24, 2023
0

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ഗവൺമെന്റ് എൻ.എസ്.എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ കുട്ടികൾക്ക് യൂണിഫോം നൽകി പരിശീലനം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,40,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ രാവിലെ എട്ടു

Continue Reading
മുറ്റത്തും ടെറസിലും കൃഷി; ഗ്രോ പോട്ട്, നടീൽ മിശ്രിതം, പച്ചക്കറി തൈ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
70

മുറ്റത്തും ടെറസിലും കൃഷി; ഗ്രോ പോട്ട്, നടീൽ മിശ്രിതം, പച്ചക്കറി തൈ വിതരണം ചെയ്തു

December 24, 2023
0

കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പച്ചക്കറി കൃഷി ചെയ്യാനായി ‘പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും’ പദ്ധതിയുടെ ഭാഗമായി ഗ്രോ പോട്ട്, നടീൽ മിശ്രിതം, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു. നീണ്ടൂർ കൃഷിഭവനിൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ നിർവഹിച്ചു. പോട്ടിംഗ് മിക്സ്ചർ, തൈകൾ, പ്ലാസ്റ്റിക് ഗ്രോ ബാഗിന് പകരം പുനരുപയോഗം ചെയ്യാനാവുന്ന 10 എച്ച്.ഡി.പി.ഇ. ഗ്രോ കണ്ടെയ്നറുകൾ എന്നിവ

Continue Reading
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
43

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

December 23, 2023
0

കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് നാരകംപുഴ ചന്തക്കടവ് ഭാഗത്ത് പുളിക്കൽ പീടികയിൽ വീട്ടിൽ മുഹമ്മദ് ഷാജഹാൻ (23), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് വെള്ളാപ്പള്ളിൽ വീട്ടിൽ ( പത്താഴപ്പടി ഭാഗത്ത് വാടകയ്ക്ക് താമസം) കബീർ വി.ഐ (52) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 8 ന് കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട്

Continue Reading
ക​ണ്ണി​മ​ല​യിലെ വാഹനാപകടം; മരണസംഖ്യ രണ്ടായി
Kerala Kerala Mex Kerala mx Kottayam
1 min read
49

ക​ണ്ണി​മ​ല​യിലെ വാഹനാപകടം; മരണസംഖ്യ രണ്ടായി

December 22, 2023
0

മു​ണ്ട​ക്ക​യം: എ​രു​മേ​ലി പു​ലി​ക്കു​ന്നി​ന് സ​മീ​പം ക​ണ്ണി​മ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. വ​ട​ക​ര​യോ​ലി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ നോ​ബി​ൾ എന്ന 17 കാരനാണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. മ​ഞ്ഞ​ള​രു​വി പാ​ല​യ്ക്ക​ൽ വ​ർ​ക്കി​ച്ച​ന്‍റെ മ​ക​ൻ ജെ​ഫി​ൻ (17) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു.വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് ക​ണ്ണി​മ​ല​യി​ൽ വ​ച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച മി​നി​ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയായിരുന്നു അപകടം ഉണ്ടായത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ

Continue Reading
തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
0 min read
51

തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

December 22, 2023
0

പാറത്തോട് ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായി ആരംഭിച്ച ത്രിവേണി തൊഴിൽ പരിശീലന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. നാലാം വാർഡിൽ ചോറ്റിയിലാണ് എട്ടര ലക്ഷം രൂപ ചെലവഴിച്ച് 200 ചതുരശ്ര അടിയിൽ പുതിയ പരിശീലന കേന്ദ്രം നിർമിച്ചത്. സ്ത്രീ ശാക്തീകരണരംഗത്തുള്ള പഞ്ചായത്തിന്റെ പുതിയ ചുവടുവയ്പ്പാണ് വനിതാ പരിശീലന കേന്ദ്രമെന്ന് പ്രസിഡന്റ് പറഞ്ഞു. ആദ്യമായി വനിതകൾക്ക് യോഗ പരിശീലനമാണ് നൽകുക. തുടർന്ന് തയ്യൽ, തുണിസഞ്ചി നിർമാണം എന്നിവയിൽ സൗജന്യ പരിശീലനം

Continue Reading
മൂന്നുപതിറ്റാണ്ടിനുശേഷം തലയാഴം വനംസൗത്ത് പാടശേഖരത്ത് വീണ്ടും കൃഷിയിറക്കി
Kerala Kerala Mex Kerala mx Kottayam
0 min read
50

മൂന്നുപതിറ്റാണ്ടിനുശേഷം തലയാഴം വനംസൗത്ത് പാടശേഖരത്ത് വീണ്ടും കൃഷിയിറക്കി

December 22, 2023
0

മൂന്നു പതിറ്റാണ്ടായി കൃഷി മുടങ്ങി ചതുപ്പായി കിടന്ന കോട്ടയം തലയാഴം പഞ്ചായത്തിലെ വനംസൗത്ത് പാടശേഖരത്ത് ഇനി നെല്ല് വിളയും. ത്രിതല പഞ്ചായത്തുകളുടേയും കൃഷി വകുപ്പിന്റേയും സഹായത്തോടെയാണ് 280 ഏക്കർ പാടശേഖരത്ത് വീണ്ടും കൃഷിയിറക്കിയത്. 151 കർഷകരാണ് പാടശേഖരത്തിന്റെ ഉടമകൾ. ഇവരുടെ കൂട്ടായ്മയാണ് കൃഷി നടത്തിപ്പിന് ചുക്കാൻപിടിക്കുന്നത്. സർക്കാരിന്റെ ഊർജ്ജിത നെൽകൃഷി വികസനപദ്ധതിയിൽ നിന്ന് ഏക്കറിന് 1580 രൂപ വീതം നൽകാനും നടപടിയായി. ഏക്കറിന് 22 ക്വിന്റൽ നെല്ല് ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.

Continue Reading
കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകിയത് 33.28 ലക്ഷം തൊഴിൽ ദിനങ്ങൾ
Kerala Kerala Mex Kerala mx Kottayam
0 min read
44

കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകിയത് 33.28 ലക്ഷം തൊഴിൽ ദിനങ്ങൾ

December 22, 2023
0

കോട്ടയം ജില്ലയിൽ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഇതുവരെ 33,28,153 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 94.77 ശതമാനം നേട്ടം കൈവരിച്ചു. 57.83 ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 4116 കുടുംബങ്ങൾ നൂറു ദിവസം പൂർത്തീകരിച്ചു. ആകെ 57539 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി. വേതനമായി 110.62 കോടി രൂപയും മെറ്റീരിയൽ ഫണ്ട് ഇനത്തിൽ 20.10 കോടി രൂപയും ചെലവഴിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തിക

Continue Reading
കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
Kottayam
0 min read
49

കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

December 21, 2023
0

കോട്ടയം മണർകാട് വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് വെന്ത് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading