താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്ന് അഞ്ജു ബോബി ജോർജ്ജ്
Kerala Kerala Mex Kerala mx National Top News
0 min read
91

താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്ന് അഞ്ജു ബോബി ജോർജ്ജ്

December 26, 2023
0

ഡൽഹി: തനിക്ക് ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര മെഡൽ ലഭിച്ചപ്പോൾ തന്റെ വകുപ്പ് പോലും സ്ഥാനക്കയറ്റം നൽകാൻ തയ്യാറായിരുന്നില്ലെന്നും എന്നാൽ നീരജ് ചോപ്ര മെഡൽ നേടിയതിന് ശേഷം മാറ്റങ്ങൾ കാണുന്നുവെന്നും മുൻ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോർജ്ജ്. ‘താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യൻ കായിക രംഗം അടിമുടി മാറിയെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ജു മോദിയെ

Continue Reading
പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു
Business Kerala Kerala Mex Kerala mx
1 min read
114

പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു

December 26, 2023
0

പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ യൂണിറ്റുകളിലായി മാസങ്ങൾക്ക് മുമ്പേ പിരിച്ചുവിടൽ ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പേടിഎമ്മിന്‍റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ത്യൻ പുതുതലമുറ ഫിൻടെക് കമ്പനികളിലെ ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടന്നത്. ഫണ്ടിങ് കുറഞ്ഞതോടെ പുതുതലമുറ കമ്പനികൾ സമ്മർദം

Continue Reading
വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi
1 min read
136

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

December 26, 2023
0

മസ്കത്ത്: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​യ​മ​വി​രു​ദ്ധ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി​യാ​ണ്. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ത്ത​രം വ്യാ​ജ​കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ർ വ്യാ​ജ​വും നി​യ​മ​വി​രു​ദ്ധ​മാ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് വ​ൻ തു​ക​ക​ൾ ഈ​ടാ​ക്കു​ക​യും ചെ​യ്യും. ഫേ​സ്ബു​ക്ക്, വാ​ട്ട്‌​സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ വ​ഴി​യാ​ണ് ഇ​ര​ക​ളെ

Continue Reading
കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം; ഇറാൻ നിഷേധിച്ചു
Kerala Kerala Mex Kerala mx World
1 min read
116

കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം; ഇറാൻ നിഷേധിച്ചു

December 26, 2023
0

തെഹ്റാൻ: രാസവസ്തുക്കളുമായി വരികയായിരുന്ന കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നിൽ ഇറാനാണെന്ന യു.എസിന്‍റെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് ലോഞ്ച് ചെയ്ത ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച പെന്‍റഗൺ ആരോപിച്ചിരുന്നു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ യമനിലെ ഹൂതി വിമതർക്ക് സഹായം നൽകുന്നത് ഇറാനാണെന്ന് നേരത്തെ തന്നെ യു.എസ് ആരോപിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതും ഇറാൻ തള്ളിയിരുന്നു. ഹൂതികൾ സ്വന്തം

Continue Reading
രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരണം
Kerala Kerala Mex Kerala mx Top News World
1 min read
108

രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരണം

December 26, 2023
0

ഗസ്സ: ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു. ഇസ്രായേലിന്റെ 35 സൈനിക വാഹനങ്ങൾ പൂർണ​മായോ ഭാഗികമായോ ഹമാസ് പോരാളികൾ തകർത്തതായും ഡസൻ കണക്കിന് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും

Continue Reading
ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ തലവന്‍
Kerala Kerala Mex Kerala mx Top News World
1 min read
97

ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ തലവന്‍

December 26, 2023
0

ന്യൂയോർക്ക്: ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ തലവന്‍. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും ജോൺസൻ ആൻഡ് ജോൺസൻ വൈസ് പ്രസിഡന്റ് സാം മൽഡൊണാഡോ ആവശ്യപ്പെട്ടു. ബൈബിൾ വചനങ്ങൾ അനുസരിച്ചാണ് നെതന്യാഹു ഫലസ്തീനിൽ ആക്രമണം നടത്തുന്നതെന്നും മൽഡൊണാഡോ പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ജോൺസൻ ആൻഡ് ജോൺസൻ. ലിങ്കിഡിനിൽ ഒരു മാസം മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ

Continue Reading
ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം
Kerala Kerala Mex Kerala mx National Top News
1 min read
120

ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം

December 26, 2023
0

ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലുംഅനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. പുർച്ചെ 4.33ന് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ലേയിലും ലഡാക്കിലും കൂടാതെ കിശ്ത്വർ ജില്ലയിലും ശക്തി കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1.10ന് റിക്ടർ സ്കെയിലിൽ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ

Continue Reading
ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം ദിവസങ്ങൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തി
Kerala Kerala Mex Kerala mx National Top News
1 min read
89

ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം ദിവസങ്ങൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തി

December 26, 2023
0

ഡൽഹി: 276 യാത്രക്കാരുമായി സഞ്ചരിക്കവെ, ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം ദിവസങ്ങൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തി. എയർബസ് എ 340 വിമാനത്തിലെ യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം നാലുദിവസം ​​ഫ്രാൻസിൽ തടഞ്ഞുവെച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. യാത്രക്കാരില്‍ പലര്‍ക്കും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുളള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വിമാനം മുംബൈലേയ്ക്ക് പുറപ്പെട്ടത്. 303 യാ​ത്രക്കാരുമായാണ് വിമാനം ദുബൈയിൽ നിന്ന് നിക്കരാഗ്വയിലേക്ക്

Continue Reading
സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
1 min read
145

സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

December 26, 2023
0

ഡമസ്കസ്: ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. 1980 മുതൽ മൗസവി ഈ ചുമതല വഹിച്ചു വരികയായിരുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. നിരവധി തവണ ഇസ്രായേൽ

Continue Reading
വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത് നാവിക സേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
97

വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത് നാവിക സേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു

December 26, 2023
0

ഡൽഹി: അറബിക്കടലിൽ വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത് നാവിക സേന മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചതെന്ന് നാവിക സേന അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ നാവിക സേനയുടെ സ്ഫോടക വസ്തു നിർമാർജന സംഘം മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പലിൽ പരിശോധന നടത്തുകയും ചെയ്തു. എംവി ചെം പ്ലൂട്ടോയിലാണ് പരിശോധന നടത്തിയത്.

Continue Reading