Your Image Description Your Image Description

മാ​ന​ന്ത​വാ​ടി: കു​ഴി​നി​ലം ചെ​ക്ക്‌ ഡാ​മി​നു സ​മീ​പം സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വി​മ​ല​ന​ഗ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​വി. ബാ​ബു (38), കു​ഴി​നി​ലം കോ​ട്ടാ​യി​ൽ വീ​ട്ടി​ൽ കെ.​ജെ. ജോ​ബി (39) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി സി.​ഐ എം.​എം. അ​ബ്ദു​ൽ ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘം  അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ണി​യാ​രം ഫാ. ​ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ഴി​നി​ലം അ​ടു​വാ​ൻ​കു​ന്ന് കോ​ള​നി​യി​ലെ അ​ഭി​ജി​ത്താ​ണ് (14) മ​രി​ച്ച​ത്.  അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. സംഭവത്തിന് പിന്നാലെ  മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ൽ ജോ​ബി​യു​ടെ​യും ബാ​ബു​വി​ന്റെ​യും പ​ങ്ക് വ്യ​ക്ത​മാ​യ​ത്.

അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​ത്തി​ലേ​ക്കി​ട്ട വ​യ​റി​ൽ ഘ​ടി​പ്പി​ച്ച മൊ​ട്ടു​സൂ​ചി​യി​ൽ പിടിച്ചതിനെ തുടർന്നാണ്  അ​ഭി​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്. ഇ​വി​ടെ ഇ​ൻ​സു​ലേ​ഷ​ൻ പ​തി​ച്ചി​രു​ന്നെ​ങ്കി​ലും പ​റി​ഞ്ഞു​പോ​യ​താ​ണ് അപകടത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *