Your Image Description Your Image Description

മലപ്പുറം:ആഗസ്ത് 26 മുതൽ സെപ്തംബർ ഒന്നു വരെ മഞ്ചേരിയിൽ നടക്കുന്ന കേരള സാഹിത്യോത്സവിൻ്റെ പ്രചാരണാർഥം ഒരു ലക്ഷം പേരെ പങ്കാളികളാക്കുന്ന ബലി പെരുന്നാൾ ഭക്ഷ്യ കിറ്റ് ‘പിരിശപ്പൊതി’ കുടുംബങ്ങളേറ്റെടുക്കുന്നു.. യൂണിറ്റുകളിൽ നടന്ന സ്നേഹ സഭയിലൂടെയാണ് ‘പിരിശപ്പൊതി’യുടെ പ്രാചാരണവുമായിൽ പ്രവർത്തകർ ഫീൽഡ് പ്രവർത്തനങ്ങൾക്കിറങ്ങിയത്. ആവേശകരമായ വരവേൽപ്പാണ് കുടുംബങ്ങളിൽ നിന്ന് ലഭ്യമാകുന്നത്. വീടുകളിൽ ബലിപെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കാനുള്ള അഞ്ഞൂറു രൂപ വിലവരുന്ന ഭക്ഷ്യകിറ്റാണ് അഞ്ഞൂറു രൂപക്ക് തന്നെ സാഹിത്യോത്സവ് പ്രചാരണം കുടുംബങ്ങളിൽ ലക്ഷ്യം വെച്ച് സംഘാടക സമിതി നൽകുന്നത്. വെള്ളിയാഴ്ച ബുക്കിംഗ് ദിനമായി ആചരിക്കും. മുഴുവൻ വീടുകളിലും സന്ദേശമെത്തിക്കൽ, കവലകൾ, പ്രസ്ഥാന കേന്ദ്രങ്ങൾ, പള്ളികൾ കേന്ദ്രീകരിച്ച് ബുക്കിംഗ് കൗണ്ടറുകൾ, പ്രചാരണ സന്ദേശം നൽകൽ എന്നിവ പ്രത്യേകമായി ദിനാചരണത്തിൽ നടക്കും.

വിവിധ വാട്ട്സാപ്പ് കൂട്ടായ്മകൾ കേന്ദ്രീകരിച്ചും മറ്റും ബുക്കിംഗുകൾ നടന്നു വരുന്നുണ്ട്. ജില്ലയിൽ സോൺ സമിതി അംഗങ്ങൾ പങ്കെടുത്ത പ്രവർത്തന വിശകലന യോഗത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ മുഹമ്മദ് പറവൂർ അദ്ധ്യക്ഷത വഹിച്ചു. കെ സൈനുദ്ധീൻ സഖാഫി, കെ പി മുഹമ്മദ് യൂസുഫ്, കെ തജ്മൽ ഹുസൈൻ, കെ പി മുഹമ്മദ് അനസ്, ടി എം ശുഹൈബ് ചർച്ചകൾക്ക് നേതൃത്വം നൽകി. സോൺ തല വിശകലന മീറ്റിംഗുകൾക്ക് ശേഷം ഇന്നും , നാളെയും സർക്കിളുകളിൽ യൂണിറ്റ് കർമ്മ സേന പങ്കെടുക്കുന്ന ഡേ പ്ലാനിംഗ് മീറ്റിംഗുകൾ നടക്കും.സമയ ബന്ധിതമായി ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരങ്ങളുണ്ടാകണമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അഭ്യർഥിച്ചു. ‘പിരിശപ്പൊതി’ഹെൽപ്പ് ലൈൻ നമ്പർ+91 95261 09964

Leave a Reply

Your email address will not be published. Required fields are marked *