Your Image Description Your Image Description

മാനന്തവാടി: കുഴിനിലം ചെക്ക്‌ ഡാമിനു സമീപം സ്കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്താണ് (14) മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവത്തിന് പിന്നാലെ മനഃപൂർവമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ജോബിയുടെയുംഅണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയിൽ പിടിച്ചതിനെ തുടർന്നാണ് അഭിജിത്തിന് ഷോക്കേറ്റത്. ഇവിടെ ഇൻസുലേഷൻ പതിച്ചിരുന്നെങ്കിലും പറിഞ്ഞുപോയതാണ് അപകടത്തിന് കാരണമായത് ബാബുവിന്റെയും പങ്ക് വ്യക്തമായത്.

 

 

Leave a Reply

Your email address will not be published. Required fields are marked *