Your Image Description Your Image Description

വിനോദസഞ്ചാര, കായികമേഖലകൾക്ക് ഉണർവേകി ലിവ അന്താരാഷ്ട്ര ഉത്സവം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് ഒട്ടേറെപ്പേർ അൽ ദഫ്രയിലെ ഉത്സവ നഗരിയിലേക്കെത്തുന്നുണ്ട്. അബുദാബി സാമ്പത്തിക വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ലിവ സ്പോർട്സ് ക്ലബ്ബാണ് ഉത്സവം നടത്തുന്നത്.

സാഹസിക വാഹനപ്രകടനങ്ങളുൾപ്പെടെ യുവ കായികതാരങ്ങളെ ആകർഷിക്കുന്ന മത്സരങ്ങളുമുണ്ട്. ഫാൽക്കണറി, കുതിരപ്പന്തയം എന്നീ പരമ്പരാഗത മത്സരങ്ങളും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ലിവ അന്താരാഷ്ട്ര ഉത്സവം ഈ മാസം 31 വരെയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *