Your Image Description Your Image Description

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുന്ന നൂതനസംവിധാനം സൗദി വിദേശകാര്യ മന്ത്രാലയം നടപ്പാക്കി. ‘സൗദി വിസ’ എന്നപേരിൽ ഇതിനായി പ്രത്യേക ഡിജിറ്റൽ വെബ് പോർട്ടൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് വിസാനടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ വിസ ലഭിക്കുക. ഹജജ്, ഉംറ, ടൂറിസം, ബിസിനസ്, സന്ദർശന, തൊഴിൽ വിസകൾക്കെല്ലാം ഇനിമുതൽ പുതിയ വെബ് പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കും. 30 – ലേറെ വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, അധികാരികൾ എന്നിവയെ പ്ലാറ്റ് ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *