Your Image Description Your Image Description

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആഗോള അംഗീകാരം. ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നായാണ് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം യുനെസ്‌കോയുടെ ‘പ്രിക്സ് വെര്‍സെയ്ല്‍സ് 2023’ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ അകത്തളത്തിന്റെ മനോഹാരിതയ്ക്കാണ് കെംപഗൗഡ വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും സുന്ദരമായ നിര്‍മിതികള്‍ക്കാണ് യുനെസ്‌കോ എല്ലാ വര്‍ഷവും പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാരം നല്‍കിവരുന്നത്.

2023-ലെ പ്രിക്സ് വെര്‍സെയ്ല്‍സ് പുരസ്‌കാര നിര്‍ണയസമിതിയുടെ അധ്യക്ഷന്‍ പ്രശസ്ത ലെബനീസ് ഫാഷന്‍ ഡിസൈനറായ എലീ സാബ് ആണ്. കെംപഗൗഡ വിമാനത്താവളത്തിന്റെ രൂപകല്‍പനയും വാസ്തുശൈലിയും ആഗോളതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി പുരസ്‌കാര നിര്‍ണയ സമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *