Your Image Description Your Image Description

വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആണ്‍കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. കടുവയെ പിടിക്കാൻ രണ്ടിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.

ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയില്‍ കടുവ സുരേന്ദ്രന്റെ എന്നയാളുടെ ആടിനെ കടിച്ച് കൊന്നിരുന്നു. ഈ വീടിന്റെ പരിസരത്താണ് ഒരു കൂട് വെച്ചിരുന്നത്. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതേ കടുവ തന്നെയാണ് അരിവയലിലും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *