Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഈ വർഷത്തെ മാതൃദിനം പ്രമാണിച്ച് കൊച്ചി വണ്ടർലാ അമ്മമാർക്കായി പ്രത്യേക മാതൃദിന ഓഫർ പ്രഖ്യാപിച്ചു. വണ്ടർലായിൽ എത്തുന്ന എല്ലാ അമ്മമാരെയും ചുവന്ന പരവതാനി വിരിച്ചു സ്വാഗതം ചെയ്ത്, അവരുടെ ദിവസം അവിസ്മരണീയമാക്കാൻ സവിശേഷമായ ഒരുക്കങ്ങൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്.
ഒരു അതിഥി രണ്ടു ടിക്കറ്റുകൾ വാങ്ങുമ്പോൾ, ഒപ്പം വരുന്ന അമ്മയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകിയാണ് ഇത്തവണ വണ്ടർലാ മാതൃദിനം ആഘോഷിക്കുന്നത്. മെയ് 11, 12 തീയതികളിൽ മാത്രം ലഭ്യമാകുന്ന ഈ ഓഫർ അമ്മമാർക്കുള്ള ആഘോഷമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആവേശകരമായ നിരവധി റൈഡുകൾ, സന്തോഷപ്രദമായ വിനോദ ഉപാധികൾ, ഒപ്പം ആനന്ദകരമായ അന്തരീക്ഷം എന്നിവ നേരിട്ടറിയാനും, ആസ്വദിക്കാനും അമ്മമാർക്ക് ലഭ്യമാക്കുന്ന ഈ മാതൃദിന ഓഫറിലൂടെ സാധ്യമാകും. ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെൻ്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ്, കൊച്ചി വണ്ടർലാ കൂടാതെ ബെംഗളൂരുവിലെ പാർകിലും മാതൃദിന ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഈ ലിങ്ക് വഴി ഓൺലൈനായി ഓഫർ നേടാം. കൊച്ചി വണ്ടർലായുമായി ഈ നമ്പറുകളിൽ (0484-3514001, 7593853107) ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *