Your Image Description Your Image Description
Your Image Alt Text

 

 

കോഴിക്കോട്: അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതിന്‍റെ സാരാംശം ഉള്‍ക്കൊണ്ട് ഹൃദയസ്പർശിയായ മാതൃദിന കാമ്പയിനുമായി ഇന്ത്യയിലെ ഏറ്റവും വിപുലമായ വാച്ച് റീട്ടെയിൽ ശൃംഖലയായ ടൈറ്റന്‍ വേള്‍ഡ്. ഒപ്പം മാതൃദിനത്തില്‍ ഉപയോക്താക്കള്‍ക്ക് അമ്മമാരോടൊത്ത് അവിസ്മരണീയമായ ഒരു അനുഭവം സൃഷ്ടിക്കാനും ടൈറ്റന്‍ വേള്‍ഡ് അവസരമൊരുക്കുന്നു.

ഇന്‍ സ്റ്റോര്‍ സർപ്രൈസ് ആഘോഷത്തിന്‍റെ ഭാഗമായി അമ്മമാരൊത്ത് എത്തി ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അവസരമാണിത്. ഇത്തരത്തില്‍ കോഴിക്കോട്, മാവൂര്‍ റോഡിലുള്ള ടൈറ്റന്‍ വേള്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്‍ സ്റ്റോര്‍ ആഘോഷങ്ങളില്‍ ഉപയോക്താക്കള്‍ക്ക് പങ്കാളികളാകാം. അമ്മയുമായുള്ള അതുല്യ ബന്ധത്തിന്‍റെ പ്രതീകാത്മക സ്മാരകം രൂപപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് ഹാൻഡ് പെയിന്‍റിംഗില്‍ ഏർപ്പെടാൻ അവസരമുണ്ട്. ഏറെ അവിസ്മരണീയ നിമിഷങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാണ് ആഘോഷങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ഒരു മകനും അമ്മയും തമ്മിലുള്ള അഗാധമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കാമ്പയിന്‍ ചിത്രീകരിച്ചിരിക്കുന്നത്. ടൈറ്റന്‍ സ്റ്റോറില്‍ വച്ച് അമ്മയ്ക്ക് മകന്‍ നല്കുന്ന സർപ്രൈസ് ആണ് കാമ്പയിന്‍റെ സാരാംശം. അമ്മയ്ക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷത്തിന്‍റെയും മൂല്യം ഈ കാമ്പയിൻ എടുത്തുകാട്ടുന്നുണ്ട്. കുടുംബങ്ങളെ പരിപാലിക്കാനും കരുതല്‍ കാട്ടാനും നിസ്വാർഥമായി സമയം ചെലവഴിക്കുന്ന അമ്മമാരെ അഭിനന്ദിക്കാനും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും ഈ കാമ്പയിൻ ശ്രമിക്കുന്നു.

തന്‍റെ ജീവിതകാലമത്രയും നമ്മുടെ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ സ്വയം സമർപ്പിച്ച അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതിലേക്ക് വെളിച്ചം വീശാനാണ് ടൈറ്റൻ വേള്‍ഡ് ഈ കാമ്പയിനിൽ ശ്രമിച്ചതെന്ന് ടൈറ്റന്‍ വാച്ചസ് വൈസ് പ്രസിഡന്‍റും ചീഫ് സെയില്‍സ് ആന്‍ഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുല്‍ ശുക്ല പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ നിങ്ങളും അമ്മയും ഒരുമിച്ചുള്ള നിമിഷങ്ങള്‍ അവിസ്മരണീയമാക്കി തീർക്കാൻ ഇത്തരമൊരു പ്രത്യേക ഇന്‍ സ്റ്റോര്‍ അനുഭവം അവതരിപ്പിച്ചതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ മാതൃദിനം മികച്ചതാക്കാന്‍ വിവിധ ശൈലികൾക്കും വ്യക്തിത്വങ്ങൾക്കും ഇണങ്ങും വിധം വൈവിധ്യമാർന്ന വാച്ചുകളാണ് ടൈറ്റൻ ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *