Your Image Description Your Image Description
Your Image Alt Text

 

വിപുലീകൃത ശ്രേണി വഴി ഉയര്‍ന്ന പേലോഡ് ശേഷിയും ഉറപ്പാക്കി ഇ-കാര്‍ഗോ മൊബിലിറ്റി മികച്ചതും ഹരിതവുമാക്കുന്നു

കൊച്ചി: ഇ കാര്‍ഗോ മൊബിലിറ്റി സൊല്യൂഷന്‍ ശക്തിപ്പെടുത്താന്‍ പുതിയ എയ്സ് ഇവി 1000 അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സ്. ഏറ്റവും അവസാന സ്ഥലത്തേക്ക് ചരക്കു നീക്കം ലക്ഷ്യമിട്ട് നടത്തുന്ന സേവനങ്ങളില്‍ (ലാസ്റ്റ് മൈല്‍ മൊബിലിറ്റി) വിപ്ലവം സൃഷ്ടിക്കാന്‍ വികസിപ്പിച്ച ഈ സീറോ എമിഷന്‍ മിനി ട്രക്ക് ഒറ്റ ചാര്‍ജില്‍ ഒരു ടണ്‍ വരെ ഭാരവും 161 കിലോമീറ്റര്‍ ദൂരം സര്‍ട്ടിഫൈഡ് റെയ്ഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. എഫ്.എം.സി.ജി, പാനീയങ്ങള്‍, പെയിന്റ്, ലൂബ്രിക്കന്റുകള്‍, എല്‍.പി.ജി, പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന മികച്ച ഇന്‍പുട്ടുകള്‍ സ്വീകരിച്ചാണ് എയ്സ് ഇവി ഈ പുതിയ വേരിയന്റ് വികസിപ്പിച്ചിരിക്കുന്നത്.

സമാനതകളില്ലാത്തതും ലാഭകരവും സുസ്ഥിരവുമായ നല്ല വാഹന അനുഭവങ്ങളുടെ ഗുണഭോക്താക്കളായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷക്കാലം എയ്സ് ഇവി ഉപഭോക്താക്കളെന്ന് ടാറ്റ മോട്ടോര്‍സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എസ്.സി.വി ആന്‍ഡ് പി.യു വൈസ് പ്രസിഡന്റും ബിസ്നസ് ഹെഡ്ഡുമായ വിനായക് പഥക് പറഞ്ഞു.

ഏഴ് വര്‍ഷത്തെ ബാറ്ററി വാറന്റിയും അഞ്ചു വര്‍ഷത്തെ സമഗ്ര പരിപാലന പാക്കേജും സഹിതം സമാനതകളില്ലാത്ത ഡ്രൈവിങ്ങ് അനുഭവം പ്രദാനം ചെയ്യുന്ന എയ്സ് ഇവിയുടെ കരുത്ത് ഇവിഒജെന്‍ പവര്‍ട്രെയിന്‍ ആണ്. ഡ്രൈവിങ്ങ് റേഞ്ച് വര്‍ധിപ്പിക്കുന്നതിന് നൂതന ബാറ്ററി കൂളിങ്ങ് സിസ്റ്റവും സുരക്ഷിതവും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതുമായ റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റവും ഇത് നല്‍കുന്നു. ഉയര്‍ന്ന പ്രവര്‍ത്തന സമയം നല്‍കുന്നതിനായി സാധാരണവും വേഗത്തിലുള്ളതുമായ ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്. പൂര്‍ണമായി ലോഡ് ചെയ്ത സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ കയറ്റം കയറാന്‍ 130എന്‍എം പീക്ക് ടോര്‍ക്കോടുകൂടിയ 27കിലോ വാട്ട് (36എച്ച്പി) മോട്ടര്‍ വാഹനത്തിന് കരുത്തേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *