Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഐ ഐ ടി മദ്രാസ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും കോര്‍പ്പറേറ്റ് പങ്കാളികളില്‍ നിന്നും വ്യക്തിഗത ദാതാക്കളില്‍ നിന്നമായി 513 കോടി രൂപ സമാഹരിച്ചു. ലഭിക്കുന്ന ഫണ്ടുകള്‍ സാങ്കേതിക ഗവേഷണത്തിനും വികസനത്തിനും ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ ഐ ടി മദ്രാസ് ഇതിനകം നിര്‍മ്മിച്ച ടെക്നോളജി  വിന്യസിക്കുന്നതിനായും ഉപയോഗിക്കും. അതിന് പുറമെ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും. 2022-23 സാമ്പത്തിക  വര്‍ഷത്തില്‍ ടെക്നോളജി ഗവേഷണം നടത്തുന്നതിനായി 218 കോടി രൂപയാണ് സമാഹരിച്ചത്.

എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഈ വര്‍ഷം ഐ ഐ ടി മദ്രാസിന് സമാഹരിക്കാനായത്. ഈ വര്‍ഷം ആരംഭിച്ച പുതിയ സംരംഭമായ സ്പോര്‍ട്സ് എക്സലന്‍സ് അഡ്മിഷന്‍ പ്രോഗ്രാം, മികച്ച ടെക് ഗവേഷണം, സ്റ്റുഡന്റ് പ്രോജക്ടുകള്‍, ക്യാമ്പസിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍  വികസിപ്പിക്കല്‍ എന്നിവയ്ക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരു സാമ്പത്തിക വര്‍ഷം സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുക എന്ന റെക്കോര്‍ഡാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ചത്.

ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍  കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള സി എസ് ആര്‍ ഫണ്ടുകള്‍ക്കും ഗ്രാന്റുകള്‍ക്കും പുറമെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യക്തിഗത മനുഷ്യസ്നേഹികളില്‍ നിന്നുമാണ് ഫണ്ട് സമാഹരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് 1 കോടി രൂപയില്‍ കൂടുതല്‍ നല്‍കിയ ദാതാക്കളുടെ എണ്ണം 48 ആണ് (പൂര്‍വ്വവിദ്യാര്‍ത്ഥികളായ 16 ദാതാക്കളും, 32 കോര്‍പ്പറേറ്റ് പങ്കാളികളും). അക്കാദമിക് വളര്‍ച്ചയ്ക്ക് ഫണ്ടിംഗില്‍  മികച്ച വര്‍ദ്ധനവാണുണ്ടായതെന്ന്്  ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *