Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: കാര്‍ ഡീറ്റയിലിങ്ങ് രംഗത്തേക്ക് ചുവട് വച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. കസ്റ്റമര്‍ ഫസ്റ്റ് എന്ന ടൊയോട്ടയുടെ പ്രതിബദ്ധതയെ മുന്‍നിര്‍ത്തിയാണ് കാര്‍ കെയര്‍ ബ്രാന്‍ഡായ ‘ടി ഗ്ലോസ്’ അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുടെ വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഉയര്‍ന്ന നിലവാരമുള്ളതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കാര്‍ ഡീറ്റയിലിങ്ങ് സേവനങ്ങൾ.

2024 മെയ് ഒന്നുമുതല്‍ ഇന്ത്യയിലെ എല്ലാ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ‘ടി ഗ്ലോസ്” സേവനങ്ങള്‍ ലഭ്യമാകും. സെറാമിക് കോട്ടിങ്ങ്, അണ്ടര്‍ബോഡി കോട്ടിങ്ങ്, സൈലന്‍സര്‍ കോട്ടിങ്ങ്, ഇന്റേണല്‍ പാനല്‍ പ്രൊട്ടക്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വാഹനത്തിന്റെ ഇന്റീരിയര്‍ എന്റിച്ച്മെന്റ്, എക്സ്റ്റീരിയര്‍ ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയ സമഗ്ര സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതോടൊപ്പം എസി ഡക്റ്റ് ക്ലീനിങ്ങും ഇവാപ്പൊറേറ്റര്‍ ക്ലീനിങ്ങും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *