Your Image Description Your Image Description
Your Image Alt Text

 

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മാതാപിതാക്കൾക്ക് സന്ദേശമയച്ച് വിദ്യാർഥി നാടുവിട്ടു. എനിക്കിനി പഠിക്കേണ്ട. അഞ്ച് വർഷത്തേക്ക് ഞാൻ നാടുവിടുകയാണ്. എന്റെ കൈയിൽ 8,000 രൂപയുണ്ട്. വർഷത്തിലൊരിക്കൽ നിങ്ങളെ വിളിക്കാം. അമ്മ ഒരിക്കലും വിഷമിക്കരുത്. ഞാൻ കടുംകൈയൊന്നും ചെയ്യില്ല. എന്റെ മൊബൈൽ ഫോൺ വിൽക്കുകയാണ്. സിം കാർഡും നശിപ്പിക്കും. നിങ്ങളുടെ എല്ലാവരുടെയും നമ്പർ എന്റെ കൈവശമുണ്ട്. വർഷത്തിലൊരിക്കൽ നിങ്ങളെ വിളിക്കും- 19 കാരനായ വിദ്യാർഥി രാജേന്ദ്ര മീണ മാതാപിക്കൾക്കയച്ച സന്ദേശത്തിൽ പറയുന്നു. ഗംഗറാംപൂരിലെ ബമൻവാസിൽ നിന്നുള്ള രാജേന്ദ്ര മീണ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു.

രാജേന്ദ്രൻ്റെ പിതാവ് ജഗദീഷ് തന്റെ മകനെ കാണാനില്ലെന്ന് പരാതി നൽകിയതായി പൊലീസ് അറിയിച്ചു. പിന്നാലെയാണ് മാതിപിതാക്കൾക്കായി സഹപാഠിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചത്. മേയ് ആറിനാണ് വിദ്യാർഥിയെയെ കാണാതായത്. ഉച്ചക്ക് 1.30ന് കോട്ടയിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് നിന്ന് ഇയാൾ ഇറങ്ങിയെന്നാണ് രാജേന്ദ്രയുടെ പിതാവ് പറയുന്നത്. വിദ്യാർഥിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. കോട്ടയിലെ കോച്ചിംഗ് സെന്ററുകളിൽ വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദ്ദം വലിയ ചർച്ചയായിരുന്നു. നിരവധി കുട്ടികളാണ് സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കുകയോ നാടുവിടുകയോ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *