Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയൺ എച്ച് എസ് ഫോർ ഗേൾസ്, പുനലൂർ വച്ച് ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. മെയ്‌ 7 രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ ആണ് ക്ലാസ്സ് നടന്നത്. സ്കൂൾ മാനേജർ അശോക് ബി. വിക്രമൻ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി. വി. അഷോർ കുമാർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. എൻ സി ഡി സി പ്രോഗ്രാം കോർഡിനേറ്റർ അൽ അമീന എ, എൻ സി ഡി സി, പി ആർ ഒ ജയശ്രീ എസ് എന്നിവർ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. സുജ ദേവി ചടങ്ങിൽ സ്വാഗതം പറഞ്ഞു . സീനിയർ അസിസ്റ്റന്റ് എം. ജി ശ്രീകല നന്ദി പ്രസംഗം നടത്തി. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു. ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 9288026145.

Leave a Reply

Your email address will not be published. Required fields are marked *