Your Image Description Your Image Description
Your Image Alt Text

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവി(54)യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രവിയെ കാട്ടാന ആക്രമിച്ചത്.

രാത്രിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കോളനിയിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടാന രവിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *