Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യയിലെ വിശ്വസനീയ സ്മാര്‍ട്ട്ഫോണ്‍ സേവന ദാതാവായ റിയല്‍മി 12x 5ജി മോഡല്‍ പ്രഖ്യാപിച്ചു. റിയല്‍മി നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ എന്ന നിലയില്‍ സുപ്രധാന നാഴികക്കല്ലാണ് ഇത്. നവീകരിച്ച ‘മെയ്ക് ഇറ്റ് റിയല്‍’ യുവ ഉപയോക്താക്കളുടെ ഇഷ്ടത്തെയാണ് പ്രതിനിധീകരിക്കുക.

എന്‍ട്രി- ലെവല്‍ 5ജി കില്ലര്‍ എന്ന നിലയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന റിയല്‍മി 12x 5ജി ഉപയോക്താക്കള്‍ക്ക് സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. 45വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജും 5000 എംഎഎച്ച് ബാറ്ററിയും ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ആദ്യമായി എയര്‍ ജെസ്ചര്‍ അവതരിപ്പിക്കുന്നതോടൊപ്പം 120 ഹെര്‍ട്സും 800 നിറ്റ്‌സിന്റെ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു.

റിയല്‍മി 12x 5ജി മീഡിയടെക് ഡിമെന്‍സിറ്റി 6100+ 5ജി ചിപ്‌സെറ്റാണ് നല്‍കുന്നത്. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്നു. സൂപ്പര്‍ സ്ലിം ബോഡിയായി 7.69 മില്ലിമീറ്റര്‍ വലിപ്പത്തിലുള്ള ഫോണില്‍  50എംപി എഐ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയുള്ള ബഹുമുഖ ക്യാമറ സജ്ജീകരണവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഐപി54 ഡസ്റ്റ് ആ്ന്റ് വാട്ടര്‍ റെസിസ്റ്റന്‍സ്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 8ജിബി+8ഏജിബി വരെ ഡൈനാമിക് റാം എന്നിവയ്‌ക്കൊപ്പം 128ജിബി സംഭരണ ശേഷിയും മറ്റ് മുന്‍നിര നിലവാരത്തിലുള്ള അനുഭവങ്ങളില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *