Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി സർക്കാരിനെ പരാജയപ്പെടുത്താൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാരിനു പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്നി വ്യക്തമാക്കി.

90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ഇതിൽ 40 പേരാണു ബിജെപി അംഗങ്ങൾ. എച്ച്എൽപി അംഗത്തിന്റെയും സ്വതന്ത്ര അംഗമായ നയൻ പാൽ റാവത്തിന്റെയും പിന്തുണയും ബിജെപിക്കുണ്ട്. കോൺഗ്രസിന്റെ 30 അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്. അതേസമയം, സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *