Your Image Description Your Image Description
Your Image Alt Text

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി പ്രവർത്തകൻ ബൂത്ത് ‘കസ്റ്റഡിയിലെടുത്ത്’ കള്ളവോട്ട് ചെയ്ത് അതിന്റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടു. ദഹോദ് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ വിജയ് ഭാബ്ഹോർ എന്നയാളാണ് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സംഭവത്തിൽ ഇയാളെയും കൂട്ടാളിയായ മാഗൻ ദാമോർ എന്നയാളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മഹിസാഗർ ജില്ലയിൽ പർത്താംപുരിലെ 220–ാം നമ്പർ ബൂലാണ് വൈകിട്ട് 5.49 മുതൽ 5.54 വരെ വിജയ് കള്ളവോട്ട് ഇടുന്നതിന്റെ ‘നേരിട്ടുള്ള സംപ്രേഷണം’ നടത്തിയത്. വോട്ടിങ് യന്ത്രം കയ്യിലെടുത്ത് പ്രദർശിപ്പിക്കുകയും ‘ഇതെല്ലാം എന്റെ അച്ഛന്റെ വക’ ആണെന്ന്’ അവകാശപ്പെടുകയും ചെയ്തു. 2 പേരുടെ വോട്ടാണ് ഈ സമയം ഇയാൾ ചെയ്തത്. പോളിങ് ഉദ്യോഗസ്ഥൻ പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും സമയം ചോദിച്ചു വാങ്ങുകയായിരുന്നു. ഇവിടെ ബിജെപിക്കാർ മാത്രമേയുള്ളൂവെന്ന് വിജയ് പറയുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയയം, പ്രാദേശിക ബിജെപി നേതാവിന്റെ മകനാണ് വിജയ് എന്ന് കോൺഗ്രസ് ആരോപിച്ചു. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് വക്താവ് ഡോ. മനോജ് ദോഷി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *