Your Image Description Your Image Description
Your Image Alt Text

കൊച്ചി: ആധാർ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 മെയ് 8 മുതൽ 10 വരെ നടക്കും. 1,000 കോടി കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 300 രൂപ മുതൽ 315 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 47 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 47ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Leave a Reply

Your email address will not be published. Required fields are marked *