Your Image Description Your Image Description
Your Image Alt Text

2023ൽ 13 തവണയാണ് സ്വർണവില റെക്കോഡിട്ടത്. ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 12 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി.

ഒരു വർഷത്തി​നിടെ ഒരു ഗ്രാം സ്വർണത്തിന് 790 രൂപയുടെ വർധനയും പവന് 6320 രൂപയുടെ ഉയർച്ചയുമുണ്ടായി. റെക്കോഡ് വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ ഗ്രാമിനും 6600 രൂപ പവനും വ്യത്യാസം വന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവാണ് ഉണ്ടായത്.

118 ശതമാനമാണ് വിലവർധന. 2017 ജനുവരി 1ന് 2645 രൂപ ഗ്രാമിനും, 21,160 രൂപയായിരുന്നു പവന്റെ വില. 2023 ഡിസംബറിൽ 27ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5850 രൂപയായും പവന്റേത് 46800 രൂപയായും ഉയർന്നു. 3205 രൂപ ഗ്രാമിനും, 25640 രൂപ പവനും വില വർധിച്ചു.

2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി. വിനിമയവിപണിയിൽ വൻ തിരിച്ചടിയാണ് രൂപക്ക് നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *