Your Image Description Your Image Description
Your Image Alt Text

എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ ആവേശത്തിലാക്കിയിരുന്നു. 1886 മെയ് മാസത്തിലെ ‘ഹേ മാർക്കറ്റ് കലാപം’ എന്ന പേരിലാണ് ഈ തൊഴില്‍ പ്രക്ഷോഭം പിന്നീട് ചരിത്രത്തില്‍ ഇടം നേടിയത്. 1892 ല്‍ സ്വിറ്റ്‌സര്‍ലന്‍റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിൽ മെയ് ഒന്ന് അന്താരാഷ്ട്രാ തൊഴിലാളി ദിനമായി അംഗീകരിക്കപ്പെട്ടു. 1893 ല്‍ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ടുള്ള സ്മാരകം നിര്‍മിക്കപ്പെട്ടു.

മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക-സാമ്പത്തിക നേട്ടങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്.

1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് എട്ടു മണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് ‘തൊഴിലാളി ദിന’ മായി ആഘോഷിക്കാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗം പാസാക്കി. “എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം” എന്നതായിരുന്നു മുദ്രാവാക്യം.

Leave a Reply

Your email address will not be published. Required fields are marked *