Your Image Description Your Image Description
Your Image Alt Text

തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ദിനമാണ്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിനം കണക്കാക്കുന്നത്.

മെയ് ഒന്നിനാണ്‌ ‘മെയ് ദിനം’ ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായാണ് മെയ് ഒന്ന് ആഘോഷിക്കണം എന്ന തീരുമാനമുണ്ടായത്. തൊഴിലാളികളുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചമെത്തിയ ദിനം കൂടിയാണിത്. മെയ്ദിനത്തിന്റെ ഓര്‍മ്മകള്‍ പഴയകാലത്തെ കുറിച്ച് മാത്രമല്ല, വരും കാലത്തെ ദുരിതങ്ങളെ കുറിച്ചും വിലയിരുത്താനും പുതിയ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനുമുള്ള പ്രചോദനം കൂടിയാണ്.

മെയ് ദിനം തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്തു. തൊഴിലാളികള്‍ ഇപ്പോഴും തൊഴില്‍ ചൂഷണത്തിന് ഇരയാവുന്നു എന്നത് തന്നെയാണ് ഈ കാലത്തും മെയ് ദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഉദാത്തമായ മനുഷ്യസങ്കല്‌പമാണ് മെയ് ദിനം മുന്നോട്ടു വയ്ക്കുന്നത്. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് മെയ് ദിന സങ്കല്പം. തൊഴിലാളി വർഗം ഏതൊരു രാജ്യത്തിന്റെയും നിർണായകമായ സാമൂഹ്യ ശക്തിയാണ്. എന്നാലിന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിൻറെ നില എല്ലായിടത്തും പരിതാപകരമാണ്. അതുകൊണ്ട് തന്നെ മെയ് ദിന പ്രസക്തി വര്‍ദ്ധിച്ചുവരുകയാണ് ചെയ്യുന്നത്. തൊഴിലാളികളില്‍ ഐക്യം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകത തന്നെയാണ് തൊഴിലാളി ദിനം മുന്നോട്ടു വയ്ക്കുന്ന സന്ദേശവും.

Leave a Reply

Your email address will not be published. Required fields are marked *