Your Image Description Your Image Description
Your Image Alt Text

കൊച്ചി: അല്ലാന ഗ്രൂപ്പിനു കീഴിലുള്ള ബൗളേഴ്‌സ് വളർത്തുനായകൾക്കായി പുതിയ ന്യൂട്രിമാക്സ് ഭക്ഷണ ശ്രേണി പുറത്തിറക്കി. കൊച്ചിയിലെ അഡ്‌ലെക്സ് കൺവെൻഷൻ സെന്ററിൽ നടന്ന വേൾഡ് സ്മാൾ അനിമൽ വെറ്ററിനറി അസോസിയേഷൻ (ഡബ്ള്യുഎസ്എവിഎ) സമ്മേളനത്തിലാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്. കുറഞ്ഞവിലയിൽ ഉന്നതനിലവാരമുള്ള പെറ്റ് ഫുഡ് വിപണിയിലെത്തിക്കാനുള്ള ബൗളേഴ്‌സ് ബ്രാൻഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ന്യൂട്രിമാക്സ് ശ്രേണി. സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും കയറ്റുമതിയിൽ പ്രമുഖരാണ് അല്ലാന ഗ്രൂപ്പ്.

വളർത്തുമൃഗങ്ങൾക്കായി കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകുന്ന ഏറെ വ്യത്യസ്തമായ ഒരു ശ്രേണിയാണ് ന്യൂട്രിമാകസ്, ഭാവിയിൽ കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ന്യൂട്രിമാകസ് എന്ന് അല്ലാന കമ്പനിയുടെ പെറ്റ് ഫുഡ് വിഭാഗം സിഇഒ എ. രാഘവേന്ദ്ര റാവു പറഞ്ഞു.

തെലങ്കാനയിലെ സഹീറാബാദിൽ 200 കോടിരൂപ നിക്ഷേപത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഡോഗ്ഫുഡ് നിർമാണശാലയും അല്ലാന സ്ഥാപിച്ചു. മണിക്കൂറിൽ 10 ടൺ തീറ്റ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിൽ നായകൾക്കും പൂച്ചകൾക്കുമുള്ള ഭക്ഷണം തയാറാക്കും.

Leave a Reply

Your email address will not be published. Required fields are marked *