Your Image Description Your Image Description
Your Image Alt Text

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മതിഗാരയിൽ ഇന്ന് ബിജെപി ബന്ദ്. സിലിഗുരി ജില്ലയിലാണ് മതിഗാര. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു എന്നാരോപിച്ചാണ് ബന്ദ്.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പതിനഞ്ച് പ്രവർത്തകർക്ക് പരുക്കേറ്റു എന്നാണ് ബിജെപി അറിയിക്കുന്നത്. ഇവർ ആശുപത്രിയിലാണെന്നും ബിജെപി അറിയിക്കുന്നു.

മതിഗാരയിൽ മാത്രമാണ് ബന്ദ്. പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ റോഡിലിറങ്ങി പ്രകടനവും നടത്തി. ഇതിൻറെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *